കൊറോണ വൈറസ് ദ്രുതഗതിയില്‍ പടരുന്നു; ഗൗരവമായ സാഹചര്യത്തിലൂടെയാണ് രാജ്യം കടന്ന് പോകുന്നതെന്ന് ചൈനീസ് പ്രസിഡന്റ്

അടിയന്തര മന്ത്രിസഭാ യോഗത്തിന് ശേഷമാണ് പ്രസിഡന്റിന്റെ മുന്നറിയിപ്പ്.

ബെയ്ജിംഗ്: കൊറോണ വൈറസ് ബാധ ദ്രുതഗതിയില്‍ പടരുന്നുവെന്ന് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങിന്റെ മുന്നറിയിപ്പ്. ഗൗരവമായ സാഹചര്യത്തിലൂടെയാണ് രാജ്യം കടന്ന് പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. അടിയന്തര മന്ത്രിസഭാ യോഗത്തിന് ശേഷമാണ് പ്രസിഡന്റിന്റെ മുന്നറിയിപ്പ്.

കൊറോണ വൈറസ് ബാധയില്‍ 42 പേര്‍ മരിച്ചുവെന്ന് ജിന്‍പിങ് സ്ഥിരീകരിച്ചു. വുഹാനില്‍ മാത്രം 1400 പേര്‍ക്ക് വൈറസ് ബാധയേറ്റെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കൊറോണ വൈറസ് ചൈനയില്‍ കൂടുതല്‍ പടരുമെന്ന് യൂറോപ്യന്‍ ഗവേഷണ സംഘം മുന്നറിയിപ്പ് നല്‍കിയിരുന്നു.

വൈറസ് ബാധിത ജില്ലകളില്‍ യാത്രവിലക്ക് തുടരുകയാണ്. ട്രെയിന്‍ സ്റ്റേഷന്‍ മിക്കതും അടച്ചിട്ടിരിക്കുകയാണ്. ഇന്നലെ മുതല്‍ വുഹാനിലെ മധ്യ ജില്ലകളില്‍ സ്വകാര്യ വാഹനങ്ങള്‍ക്ക് വിലക്കുണ്ട്. വുഹാന്‍ സ്ഥിതി ചെയ്യുന്ന ഹൂബെ മേഖലയില്‍ സൈന്യത്തിന്റെ മെഡിക്കല്‍ സംഘവും എത്തിക്കഴിഞ്ഞു. അതേസമയം, കൊറോണ വൈറസ് യൂറോപ്പിലേക്കും വ്യാപിക്കുകയാണ്. ഫ്രാന്‍സില്‍ മൂന്ന് പേര്‍ക്കും ഓസ്‌ട്രേലിയയില്‍ ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചു.

Exit mobile version