ഇറാനുമായി ചര്‍ച്ചയ്ക്ക് തയ്യാര്‍; ലോക സമാധാനത്തിന് ഹാനീകരമായതൊന്നും ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല: അമേരിക്ക

ലോക സമാധാനത്തിന് ഹാനീകരമായതൊന്നും ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്നും യുഎസ് വ്യക്തമാക്കി.

ബാഗ്ദാദ്; യുഎസ്- ഇറാന്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ഇറാനുമായി ഉപാധികളില്ലാത്ത ചര്‍ച്ചയ്ക്ക് തയാറെന്ന് അമേരിക്ക. ഐക്യരാഷ്ട്ര സഭയെയാണ് അമേരിക്ക ഇക്കാര്യം അറിയിച്ചത്. ലോക സമാധാനത്തിന് ഹാനീകരമായതൊന്നും ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്നും യുഎസ് വ്യക്തമാക്കി.

അതേസമയം,ഇന്ന് പുലര്‍ച്ചെ ഇറാഖില്‍ വീണ്ടും ഇറാന്റെ റോക്കറ്റ് ആക്രമണം ഉണ്ടായി. ബാഗ്ദാദിലെ അമേരിക്കന്‍ എംബസിയുടെ സമീപമാണ് റോക്കറ്റ് പതിച്ചത്. യുഎസ് എംബസിയുടെ നൂറ് മീറ്റര്‍ ദൂരത്തായാണ് റോക്കറ്റ് പതിച്ചതെന്നാണ് റിപ്പോര്‍ട്ട്.

ഇറാനും അമേരിക്കയും തമ്മിലുള്ള യുദ്ധഭീഷണിയുടെ മുള്‍മുനയില്‍ നില്‍ക്കുമ്പോഴാണ് ഇറാന്റെ റോക്കറ്റ് ആക്രമണം. കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയിലാണ് ബാഗ്ദാദിലെ അതീവ സുരക്ഷാമേഖലയായ എംബസി മേഖലയില്‍ റോക്കറ്റ് ആക്രമണം ഉണ്ടായത്. തുടര്‍ച്ചയായി രണ്ട് വലിയ സ്ഫോടനശബ്ദങ്ങള്‍ ഈ മേഖലയില്‍ നിന്ന് കേട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

Exit mobile version