ഒരു കോടി ഡോളറിന് 3900 ബോട്ടിലുകള്‍: ഏറ്റവും വലിയ സ്വകാര്യ സ്‌കോച്ച്-വിസ്‌കി ശേഖരം ലേലത്തിന്

സ്‌കോട്ട്‌ലാന്‍ഡ്: ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ മദ്യശേഖരം ലേലത്തിന്. അന്തരിച്ച പെപ്സിക്കോ ഉന്നതരില്‍ ഒരാളായ റിച്ചാര്‍ഡ് ഗൂഡിങിന്റെ സ്വകാര്യ സ്‌കോച്ച് വിസ്‌കി ശേഖരമാണ് ഇത്. ഒരു കോടി ഡോളറാണ് ഈ ശേഖരത്തിന്റെ മതിപ്പുവിലയായി കണക്കാക്കുന്നത്.

ഒരു വലിയ ‘വിക്സ്‌കി ലൈബ്രറി’ തന്നെയാണ് വില്പനക്ക് വെച്ചിരിക്കുന്നത്. 3900 ബോട്ടിലുകളിലായി ലോകത്തെ ഏറ്റവും മികച്ചതും വിലകൂടിയതുമായ മദ്യമുണ്ട്. കാലപ്പഴക്കം ചെന്നതും പുതിയതുമായ ഈ മദ്യ ശേഖരം പുതുവര്‍ഷത്തിലാണ് ലേലം ചെയ്യുക. ഒരു മനുഷ്യായുസ്സില്‍ തയ്യാറാക്കാവുന്ന ഏറ്റവും മികച്ച ശേഖരം എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്.

വൈവിധ്യമുള്ള ബോട്ടിലുകളില്‍ വിവിധ ഷെല്‍ഫുകളിലായാണ് വിസ്‌കി സൂക്ഷിച്ചിരിക്കുന്നത്. ഇവയെല്ലാം പരിശോധിച്ച് ആധികാരികത ഉറപ്പുവരുത്തിയതാണെന്ന് വിസ്‌കി ഓക്ഷനീര്‍ എന്ന വെബ്സൈറ്റ് വ്യക്തമാക്കുന്നു.

Exit mobile version