സുഡാനില്‍ സ്‌ഫോടനം; 23 പേര്‍ കൊല്ലപ്പെട്ടു; മരിച്ചവരില്‍ 18 പേര്‍ ഇന്ത്യക്കാര്‍

ഖാര്‍ത്തും: സുഡാനിലെ സെറാമിക് ഫാക്ടറിയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ 23 പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ 18 പേര്‍ ഇന്ത്യക്കാരാണ്. ഇതില്‍ മലയാളികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമല്ല. നൂറിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

സുഡാന്റെ തലസ്ഥാനമായ ഖാര്‍ത്തൂമില്‍ ചൊവ്വാഴ്ച വൈകിട്ടോടെയാണ് അപകടം നടന്നത്. ഖാര്‍ത്തൂമിലെ ബാഹ്‌റി എന്ന സ്ഥലത്തെ സലൂമി എന്ന സെറാമിക് ഫാക്ടറിയിലാണ് സ്‌ഫോടനം ഉണ്ടായത്. എല്‍പിജി ടാങ്കര്‍ ലോറി പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം.

അതെസമയം മരിച്ചവരുടെ പട്ടികയില്‍ കേരളത്തില്‍ നിന്നുള്ള ആരുടെയും പേരില്ല. 7 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. നാലുപേരുടെ നില ഗുരുതരമാണെന്നും ഇന്ത്യന്‍ എംബസി അറിയിച്ചു. ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ട ഇന്ത്യക്കാരുടെ പട്ടിക തയ്യാറാക്കിയതായും ഇന്ത്യന്‍ എംബസി അറിയിച്ചു. അപകടത്തില്‍ നിന്ന് 34 ഇന്ത്യക്കാര്‍ രക്ഷപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

Exit mobile version