സംസ്ഥാനത്തിനും ലോക്കല്‍ ടാക്‌സിനും വേണ്ടി ദശലക്ഷക്കണക്കിന് ഡോളര്‍ ചെലവഴിച്ചിട്ടും ന്യൂയോര്‍ക്കിലെ രാഷ്ട്രീയ നേതാക്കള്‍ വളരെ മോശമായി പെരുമാറുന്നു; താമസസ്ഥലം മാറാനൊരുങ്ങി ട്രംപും കുടുംബവും

വാഷിങ്ടണ്‍: ന്യൂയോര്‍ക്കിലെ രാഷ്ട്രീയനേതാക്കള്‍ മോശമായി പെരുമാറുന്നതിനാല്‍ താമസസ്ഥലം മാറാനൊരുങ്ങി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. താനും കുടുംബവും ഫ്‌ളോറിഡയിലെ പാം ബീച്ചിലേക്ക് സ്ഥിരതാമസം മാറുകയാണെന്ന് ട്രംപ് പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ജന്മനഗരമായ ന്യൂയോര്‍ക്ക് സിറ്റിയിലെയും ന്യൂയോര്‍ക്ക് സംസ്ഥാനത്തെയും രാഷ്ട്രീയനേതാക്കള്‍ തന്നോട് വളരെ മോശമായി പെരുമാറുകയാണെന്നും ചിലര്‍ അത്യധകം മോശമായാണ് പെരുമാറുന്നതെന്നും ട്രംപ് വ്യാഴാഴ്ച പറഞ്ഞു.

ന്യൂയോര്‍ക്കും ന്യൂയോര്‍ക്കിലെ ജനങ്ങളും തനിക്ക് വിലപ്പെട്ടതാണ്. അത് എന്നും അങ്ങനെ ആയിരിക്കുകയും ചെയ്യും. നഗരത്തിനും സംസ്ഥാനത്തിനും ലോക്കല്‍ ടാക്‌സിനും വേണ്ടി ദശലക്ഷക്കണക്കിന് ഡോളര്‍ ചെലവഴിച്ചിട്ടും രാഷ്ട്രീയ നേതാക്കള്‍ വളരെ മോശമായാണ് തന്നോട് പെരുമാറുന്നതെന്ന് ട്രംപ് കുറിച്ചു.

Exit mobile version