കാന്‍സറിന് കാരണമായേക്കാവുന്ന ആസ്ബസ്റ്റോസിന്റെ അംശം; ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ 33000 ബോട്ടില്‍ പൗഡര്‍ തിരിച്ചുവിളിച്ചു

കുഞ്ഞുങ്ങളില്‍ മെസോതെലിയോമ എന്ന രോഗാവസ്ഥയ്ക്ക് കാരണമാകുന്ന വിഷ പദാര്‍ത്ഥമാണ് ആസ്ബസ്റ്റോസ്.

ന്യൂയോര്‍ക്ക്: ആസ്ബസ്റ്റോസിന്റെ അംശം കണ്ടെത്തിയതിനെ തുടര്‍ന്ന് കുട്ടികള്‍ക്കുള്ള 33000 ബോട്ടില്‍ പൗഡര്‍ ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ തിരികെ വിളിച്ചു. അമേരിക്കയില്‍ വില്‍പ്പനയ്ക്ക് വിതരണം ചെയ്ത ബോട്ടിലുകളാണ് തിരികേ വിളിച്ചത്.

ക്യാന്‍സറിന് പോലും കാരണമായേക്കാവുന്ന വിഷാംശമുള്ള പദാര്‍ത്ഥമാണ് ആസ്ബസ്റ്റോസ് എന്നാണ് അമേരിക്കയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. കുഞ്ഞുങ്ങളില്‍ മെസോതെലിയോമ എന്ന രോഗാവസ്ഥയ്ക്ക് കാരണമാകുന്ന വിഷ പദാര്‍ത്ഥമാണ് ആസ്ബസ്റ്റോസ്.

അമേരിക്കയില്‍ പൗഡര്‍ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കിയ അമേരിക്കയിലെ ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റിയാണ് കമ്പനിക്കെതിരെ അതീവ ഗുരുതരമായ കുറ്റം ചുമത്തിയത്. പൗഡര്‍ തിരിച്ച് വിളിക്കാനുള്ള തീരുമാനത്തിന് പിന്നാലെ കമ്പനിക്ക് ഓഹരി കമ്പോളത്തിലും വന്‍ തിരിച്ചടിയാണ് നേരിട്ടത്. ഏതാണ്ട് ആറ് ശതമാനമാണ് ഓഹരി വിലയില്‍ ഇടിവുണ്ടായത്.

Exit mobile version