അമേരിക്കയില്‍ വാഹനാപകടം; നാലംഗ കുടുംബത്തിന് ദാരുണാന്ത്യം

വാഷിംഗ്ടണ്‍: അമേരിക്കയിലുണ്ടായ റോഡപകടത്തില്‍ നാലംഗ ഇന്ത്യന്‍ കുടുംബത്തിന് ദാരുണാന്ത്യം. ഹൈദരാബാദ് സ്വദേശികളായ ശ്രീ വെങ്കട്ട്, തേജസ്വിനി, അവരുടെ രണ്ട് മക്കള്‍ എന്നിവരാണ് മരിച്ചത്. ഡാലസിനടുത്ത് വെച്ച് കുടുംബം സഞ്ചരിച്ച കാറില്‍ ട്രക്ക് ഇടിച്ചാണ് അപകടമുണ്ടായത്.

അപകടത്തില്‍ കാറിന് തീ പിടിച്ചു. അറ്റ്‌ലാന്റയില്‍ ബന്ധുക്കളെ സന്ദര്‍ശിച്ച് മടങ്ങുമ്പോഴായിരുന്നു അപകടമുണ്ടായതെന്നാണ് പുറത്തുവരുന്ന വിവരം. മൃതദേഹങ്ങള്‍ പിന്നീട് ഹൈദരാബാദിലേക്ക് കൊണ്ടുപോകും.

Exit mobile version