ഇന്ത്യയും പാകിസ്ഥാനും ആക്രമണങ്ങളില്‍ നിന്നും പിന്നോട്ട് പോകണം; ഇരു രാജ്യങ്ങളുമായി ബന്ധപ്പെട്ടു;സംഘര്‍ഷം ശക്തമായതോടെ ഇടപെട്ട് അമേരിക്ക

ന്യൂഡല്‍ഹി: ഇന്ത്യാ-പാകിസ്ഥാന്‍ സംഘര്‍ഷം ശക്തമായതോടെ ഇടപെട്ട് അമേരിക്ക. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോ ഇന്ത്യയുമായും പാകിസ്ഥാനുമായും സംസാരിച്ച് സംയമനം പാലിക്കണമെന്ന് ആവശ്യപ്പെട്ടു. ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോ സംസാരിച്ചു.

പാക് സൈനികമേധാവി അസിം മുനീറുമായുള്ള ഫോണ്‍ സംഭാഷണത്തിന് ശേഷമാണ് മാര്‍കോ റൂബിയോ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനെ ബന്ധപ്പെട്ടത്. ഇരുരാജ്യങ്ങളും ആക്രമണങ്ങളില്‍ നിന്നും പിന്നോട്ട് പോകാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടതായാണ് വിവരം.

Exit mobile version