അമേരിക്കയില്‍ വീശിയടിച്ച് കൊടുങ്കാറ്റ്, 27 പേര്‍ മരിച്ചു; കനത്ത നാശനഷ്ടം

വാഷിങ്ടൺ: അമേരിക്കയിലെ നാല് സംസ്ഥാനങ്ങളിൽ വീശിയടിച്ച ചുഴലിക്കാറ്റിൽ കനത്ത നാശനാഷ്ടം. ടെക്സസിൽ പൊടിക്കാറ്റിനെ തുടർന്നുണ്ടായ കാർ അപകടങ്ങളിലെ മൂന്ന് മരണം ഉൾപ്പെടെ 27 പേർ മരിച്ചെന്നാണ് റിപ്പോർട്ടുകൾ. ചുഴലിക്കാറ്റ് ഏറ്റവുമധികം നാശനഷ്ടം വിതച്ച മിസോറിയിൽ 14 പേർ മരിച്ചു. 26 ചുഴലിക്കാറ്റുകൾ രൂപപ്പെട്ടതായി മുന്നറിയിപ്പുകൾ ഉണ്ടായിരുന്നെങ്കിലും ഇവയെല്ലാം നിലംതൊട്ടതായി സ്ഥിരീകരണമില്ല.

Exit mobile version