ക്യാന്‍സര്‍ ചികിത്സയ്ക്കുള്ള നിര്‍ണായക കണ്ടെത്തല്‍; വൈദ്യശാസ്ത്ര നോബേല്‍ പുരസ്‌കാരം പങ്കിട്ട് മൂന്ന് ശാസ്ത്രജ്ഞര്‍

ഈ വര്‍ഷത്തെ വൈദ്യശാസ്ത്രത്തിനുള്ള നോബേല്‍ പുരസ്‌കാരം പങ്കിട്ട് മൂന്ന് ശാസ്ത്രജ്ഞര്‍. യുഎസ് ശാസ്ത്രജ്ഞരായ വില്യം കെയ്ലിന്‍, ഗ്രെഗ് സെമേന്‍സ എന്നിവരും ബ്രിട്ടീഷ് ശാസ്ത്രജ്ഞന്‍ പീറ്റര്‍ റാറ്റ്ക്ലിഫുമാണ് പുരസ്‌കാരം പങ്കിട്ടത്.

ക്യാന്‍സര്‍, ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങി രോഗങ്ങള്‍ക്കുള്ള മരുന്നു കണ്ടെത്താനുള്ള നിര്‍ണായക ഗവേഷണത്തിനാണ് പുരസ്‌കാരം. കോശങ്ങള്‍ ഓക്സിജന്‍ സ്വീകരിക്കുന്നതും അതിനോട് പൊരുത്തപ്പെടുന്നതും എങ്ങനെയെന്നാണ് മൂവരും ചേര്‍ന്ന് കണ്ടെത്തിയത്.

9.18 ലക്ഷം യുഎസ് ഡോളറാണ് സമ്മാനത്തുക. ഏതാണ്ട് 6.51 കോടിയോളം രൂപ സമ്മാന തുകയുള്ള ലോകത്തിലെ ഏറ്റവും വലിയ പുരസ്‌കാരങ്ങളില്‍ ഒന്നാണ് വിഖ്യാത ശാസ്ത്രഞ്ജന്‍ ആല്‍ഫ്രഡ് നോബേലിന്റെ സ്മരണാര്‍ഥം നല്‍കിവരുന്ന നോബേല്‍.

Exit mobile version