സെലന്‍സ്‌കിയെ നോബേല്‍ പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്യണമെന്ന് യൂറോപ്യന്‍ നേതാക്കള്‍

മോസ്‌കോ : ഉക്രെയ്ന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കിയെ നോബേല്‍ പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്യണമെന്ന് യൂറോപ്യന്‍ നേതാക്കള്‍. മുമ്പ് ഉണ്ടായിരുന്നതും നിലവിലുള്ളതുമായ നേതാക്കളടക്കം ഇക്കാര്യം ആവശ്യപ്പെട്ടുകാണ്ട് നോര്‍വീജിയന്‍ നോബേല്‍ കമ്മിറ്റിക്ക് കത്തയച്ചു.

നോബേല്‍ നാമനിര്‍ദേശത്തിനുള്ള സമയപരിധി ജനുവരി 31ന് അവസാനിച്ചിരിക്കേ നാമനിര്‍ദേശം സമര്‍പ്പിക്കാനായി സമയപരിധി മാര്‍ച്ച് 31 വരെ നീട്ടണമെന്നും ഇവര്‍ കമ്മിറ്റിയോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. നെതര്‍ലാന്‍ഡ്‌സ്, യുകെ, ജര്‍മനി, സ്വീഡന്‍, എസ്‌തോണിയ, ബള്‍ഗേറിയസ റൊമേനിയ, സ്ലോവാക്യ എന്നിവിടങ്ങളില്‍ നിന്നുള്ള 36 രാഷ്ട്രീയ നേതാക്കളാണ് കത്തില്‍ ഒപ്പിട്ടിരിക്കുന്നത്. മാര്‍ച്ച് 30 വരെ ലോകമെമ്പാടുമുള്ള മറ്റ് രാഷ്ട്രീയ നേതാക്കള്‍ക്ക് കത്തില്‍ ഒപ്പിടാന്‍ അവസരമുണ്ട്.

ഇതുവരെ 251 വ്യക്തികളും 92 സംഘടനകളുമാണ് സമാധാന നോബേല്‍ പുരസ്‌കാരത്തിന് അപേക്ഷിച്ചിരിക്കുന്നത്. ഒക്ടോബര്‍ 3 മുതല്‍ പത്ത് വരെയാണ് പുരസ്‌കാര പ്രഖ്യാപനം നടക്കുക.

Exit mobile version