നോമ്പ് തുറയ്ക്കായി സാധനങ്ങൾ വാങ്ങാൻ ഇറങ്ങിയ യുക്രൈനിലെ മലയാളി വിദ്യാർത്ഥി ബൈക്കപകടത്തിൽ മരിച്ചു; കണ്ണീരിൽ മുങ്ങി മലപ്പുറത്തെ കുടുംബം

മലപ്പുറം: യുക്രൈനിൽ പഠിക്കുന്ന മലപ്പുറത്തുനിന്നുള്ള മെഡിക്കൽ വിദ്യാർത്ഥി ബൈക്കപകടത്തിൽ കൊല്ലപ്പെട്ടു. താമസ സ്ഥലത്തു നിന്നും നോമ്പുതുറയ്ക്ക് ഉള്ള വിഭവങ്ങൾ വാങ്ങാൻ പോകുന്നതിനിടെയാണ് ബൈക്കപകടത്തിൽപെട്ട് അവസാന വർഷ മെഡിക്കൽ വിദ്യാർത്ഥിയുമായ മുഹമ്മദ് റിസ്വാൻ(22) മരിച്ചത്.

ALSO READ- തലയിൽ സ്റ്റീൽ പാത്രം കുരുങ്ങി; മലപ്പുറത്തെ ഒരു വയസുകാരിക്ക് രക്ഷകരായി എത്തി അഗ്നിരക്ഷാസേന

അവസാന വർഷ മെഡിക്കൽ വിദ്യാർത്ഥിയായ റിസ്‌വാൻ അർമേനിയയിലേക്ക് വിസ ക്രെഡിറ്റ് ട്രാൻസ്ഫർ സംബന്ധമായ കാര്യത്തിന് പോയതായിരുന്നു. താമസ സ്ഥലത്തു നിന്നും നോമ്പുതുറക്ക് ഉള്ള വിഭവങ്ങൾ വാങ്ങാൻ പോകുന്നതിനിടെ വൈകുന്നേരം 6.30ന് ബൈക്ക് അപകടത്തിൽ മരണപ്പെടുകയായിരുന്നു.

ALSO READ- മുകളിലൂടെ ട്രെയിൻ പാഞ്ഞുപോയി; പോറൽപോലും ഏൽക്കാതെ മൊബൈലിൽ കോൾ ചെയ്ത് യുവതി; വീഡിയോ പുറത്ത്, വിമർശനം

മലപ്പുറം തിരൂർ ചമ്രവട്ടത്തെ പാട്ടത്തിൽ മുഹമ്മദ് റാഫി-നസീറ ദമ്പതികളുടെ മകനാണ് മുഹമ്മദ് റിസ്വാൻ. യുക്രൈനിലെ അർമേനിയയിൽവച്ചാണ് അപകടമുണ്ടായത്. സഹോദരങ്ങൾ: റമീസ്(എഞ്ചിനീയർ), മുഹമ്മദ് സാമാൻ(പ്ലസ്ടു വിദ്യാർത്ഥി).

മൃതദേഹം നാട്ടിൽ എത്തിക്കാൻ കെടി ജലീൽ എംഎൽഎ ഇടപെട്ട് നോർക്കയുടെ സഹായം തേടിയിട്ടുണ്ട്. ഖബറടക്കം പിന്നീട് ചമ്രവട്ടം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Exit mobile version