മുകളിലൂടെ ട്രെയിൻ പാഞ്ഞുപോയി; പോറൽപോലും ഏൽക്കാതെ മൊബൈലിൽ കോൾ ചെയ്ത് യുവതി; വീഡിയോ പുറത്ത്, വിമർശനം

ഗുഡ്‌സ് ട്രെയിൻ തന്റെ മുകളിലൂടെ പാഞ്ഞുപോയിട്ടും കൂസലില്ലാതെ ട്രാക്കിൽ നിന്നും എഴുന്നേറ്റ് ഫോൺ ചെയ്ത് യുവതി. ട്രെയിൻ പോയതിന് പിന്നാലെ യുവതി ഒന്നും സംഭവിക്കാത്തതുപോലെ ട്രാക്കിൽ എഴുന്നേറ്റിരിക്കുന്നു. തനിക്ക് വന്ന ഫോൺ കോൾ അറ്റൻഡ് ചെയ്ത് ട്രാക്കിൽ നിന്ന് പ്ലാറ്റ്‌ഫോമിലേക്ക് കയറിപ്പോകുന്നു. ഇതാണ് പുറത്തുവന്ന വീഡിയോയിലെ ഉള്ളടക്കം.

രാജ്യത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ് ഈ വീഡിയോ ഇപ്പോൾ. ഐപിഎസ് ഓഫീസർ ദിപാൻഷു കബ്രയാണ് ട്വിറ്ററിൽ ഈ വീഡിയോ പങ്കുവച്ചത്. ഏപ്രിൽ 12ന് ട്വിറ്ററിൽ പങ്കുവച്ച വീഡിയോ വൈറലായിരിക്കുകയാണ്. വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായതോടെ വിമർശനവും ഉയരുകയാണ്.

പ്ലാറ്റ്‌ഫോമിൽ വച്ച് ഒരാൾ സ്ത്രീയോട് സംസാരിക്കുന്നതും വീഡിയോയിലുണ്ട്. വീഡിയോ ആരംഭിക്കുന്നത് ഒരു ഗുഡ്‌സ് ട്രെയിൻ അതിവേഗത്തിൽ കടന്നുപോകുന്നതാണ്. തുടർന്ന് ട്രെയിൻ സ്റ്റേഷൻ വിട്ട് കഴിഞ്ഞപ്പോൾ ചുവന്ന കുർത്തയും മുഖത്ത് സ്‌കാർഫും ധരിച്ച ഒരു സ്ത്രീ ട്രാക്കിൽ കിടക്കുന്നതായാണ് വീഡിയോ. യുവതിയെ സംബന്ധിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.

Exit mobile version