‘ജിഹാദിന്റെ കിരീടാവകാശി’യെ ഇല്ലാതാക്കി യുഎസ്; ഉസാമ ബിൻ ലാദന്റെ മകൻ ഹംസ ബിൻ ലാദനെ വധിച്ചതായി ട്രംപിന്റെ സ്ഥിരീകരണം

അയാളുടെ മരണത്തിലൂടെ അൽ ഖ്വയ്ദയുടെ ഭീകരപ്രവർത്തനങ്ങൾ ദുർബലപ്പെടുമെന്നാണ് ട്രംപ് അറിയിച്ചിരിക്കുന്നത്.

വാഷിങ്ടൺ: അൽഖ്വയ്ദ സ്ഥാപകൻ ഉസാമ ബിൻ ലാദന്റെ മകനും നിലവിലെ ഭീകരസംഘടനാ തലവനുമായ ഹംസ ബിന് ലാദൻ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്ക നടത്തിയ സൈനിക ഓപ്പറേഷനിൽ ഹംസ ബിൻ ലാദൻ കൊല്ലപ്പെട്ടെന്നാണ് സ്ഥിരീകരണം. പാക് അഫ്ഗാൻ മേഖലയിൽ നടത്തിയ ഭീകരവിരുദ്ധ പോരാട്ടത്തിനിടെയാണ് ഹംസ കൊല്ലപ്പെട്ടതെന്ന് വൈറ്റ് ഹൗസ് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.

ബിൻ ലാദന്റെ മൂന്നാമത്തെ ഭാര്യയിലെ മകനാണ് ഹംസ. ഇരുപത് മക്കളിൽ പതിനഞ്ചാമത്തെയാളും. ജിഹാദിന്റെ കിരീടാവകാശി എന്ന് വരെ വിശേഷിപ്പിക്കപ്പെട്ട ഹംസയുടെ തലയ്ക്ക് പത്ത് ലക്ഷം ഡോളറാണ് യുഎസ് വിലയിട്ടിരുന്നത്.
ഹംസയുടെ മരണം സംബന്ധിച്ച് ഇക്കഴിഞ്ഞ ഓഗസ്റ്റിൽ തന്നെ റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നുവെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ഇപ്പോഴാണെത്തുന്നത്. പാക് അഫ്ഗാൻ മേഖലയിൽ നടത്തിയ ഭീകരവിരുദ്ധ പോരാട്ടത്തിനിടെയാണ് ഹംസ കൊല്ലപ്പെട്ടതെന്നാണ് വൈറ്റ് ഹൗസ് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നത്. വിവിധ ഭീകരസംഘടനകളെ ഏകോപിപ്പിക്കുന്നതിൽ പ്രധാനിയാണ് ഹംസ. അയാളുടെ മരണത്തിലൂടെ അൽ ഖ്വയ്ദയുടെ ഭീകരപ്രവർത്തനങ്ങൾ ദുർബലപ്പെടുമെന്നാണ് ട്രംപ് അറിയിച്ചിരിക്കുന്നത്.

ഉസാമ ബിൻ ലാദനെ നേരത്തെ വധിച്ചെങ്കിലും ഹംസയുടെ നേതൃത്വത്തിൽ അൽ ഖ്വയ്ദ വീണ്ടും കരുത്താർജ്ജിക്കുന്നതായി കണ്ടെത്തിയിരുന്നു. സംഘടനയുടെ നിലവിലെ നേതാവ് അയ്മൻ അൽ സവാഹിരിയുടെ സഹായത്തോടെയായിരുന്നു നേതൃസ്ഥാനത്തേക്കുള്ള ഹംസയുടെ വളർച്ചയെന്നാണ് റിപ്പോർട്ട്. ഇതോടെ യുഎസ് ഹംസയ്ക്കായുള്ള തെരച്ചലിൽ ശക്തമാക്കിയിരുന്നു. യുഎസ് കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയ ഹംസ കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരണം വന്നെങ്കിലും ഇതിന്റെ വിശദാംശങ്ങൾ ഇതുവരെ പുറത്ത് വിട്ടിട്ടില്ല

Exit mobile version