കാശ്മീരിന് വേണ്ടി എല്ലാ പാകിസ്താൻകാരും തെരുവിറങ്ങും; പാകിസ്താൻ നിശ്ചലമാകുമെന്ന് ഇമ്രാൻ ഖാൻ

ഇന്ന് ഉച്ചയ്ക്ക് കാശ്മീരിന് വേണ്ടി പാകിസ്താൻ അര മണിക്കൂർ നിശ്ചലമാകുമെന്നാണ് ഇമ്രാൻ ഖാൻ അറിയിച്ചിരിക്കുന്നത്.

ഇസ്ലാമാബാദ്: ജമ്മു കാശ്മീരിന് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ എല്ലാ പാകിസ്താൻകാരും തെരുവിലേക്ക് ഇറങ്ങണമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ആഹ്വാനം. ഇന്ന് ഉച്ചയ്ക്ക് കാശ്മീരിന് വേണ്ടി പാകിസ്താൻ അര മണിക്കൂർ നിശ്ചലമാകുമെന്നാണ് ഇമ്രാൻ ഖാൻ അറിയിച്ചിരിക്കുന്നത്.

കാശ്മീരിന് പിന്തുണ പ്രഖ്യാപിച്ച് അരമണിക്കൂർ എല്ലാ ജോലികളും നിർത്തിവെച്ച് തെരുവിലിറങ്ങാനാണ് പ്രധാനമന്ത്രി ഇമ്രാൻ ഖാനാണ് പാക് ജനതയോട് ആഹ്വാനം ചെയ്തിരിക്കുന്നത്. വെള്ളിയാഴ്ച ഉച്ചക്ക് 12 നും 12.30 നുമിടക്കുള്ള സമയത്താണ് പാകിസ്താനികൾ കാശ്മീരിന് പിന്തുണ പ്രഖ്യാപിച്ച് തെരുവിലേക്കിറങ്ങുക എന്നാണ് റിപ്പോർട്ട്.

”കശ്മീരിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വെള്ളിയാഴ്ച എല്ലാ ജനങ്ങളും ഉച്ചക്ക് 12 നും 12.30 നും ഇടയിൽ തെരുവിലേക്കിറങ്ങണം. കശ്മീരിലെ ജനങ്ങളോടൊപ്പം എല്ലാ പിന്തുണയും നൽകിക്കൊണ്ട് നമ്മൾ ഉണ്ടെന്ന ശക്തമായ സന്ദേശമാണ് ഇത്തരത്തിൽ കൈമാറേണ്ടത്.”- ഇമ്രാൻഖാൻ ട്വിറ്ററിലൂടെ അറിയിച്ചതിങ്ങനെ.

Exit mobile version