ടിക് ടോക്കിൽ മാത്രമല്ല, ജിൻസന്റെ വിവാഹ വീഡിയോയിലും തിളങ്ങി അമ്മാമ; തരംഗമായി വീഡിയോ

കുഞ്ഞുകുഞ്ഞു ടിക് ടോക്ക് വീഡിയോയിലൂടെയും സാരോപദേശ വീഡിയോകളിലൂടെയും ടിക് ടോക്ക് പ്രേമികളുടെ ഹൃദയം കീഴടക്കിയ അമ്മാമ്മയും കൊച്ചുമോനും വീണ്ടും വീഡിയോയുമായി രംഗത്തെത്തിയിരിക്കുകയാണ്. സോഷ്യൽ ലോകത്തെ ഈ രണ്ടു താരങ്ങളും വീണ്ടും ഒരുമിച്ചിരിക്കുന്നത് ഒരു കല്ല്യാണ വീഡിയോയിലാണ്. ഈ വീഡിയോ മറ്റാരുടേയതുമല്ല, ആരാധകരുടെ പ്രിയപ്പെട്ട ജിൻസൺ എന്ന അമ്മാമ്മയുടെ സ്വന്തം കൊച്ചുമോന്റേത് തന്നെ.

നന്മയും നർമ്മവും ചേരുന്ന വീഡിയോയിലൂടെ സോഷ്യൽലോകത്ത് വൈറലായ ജിൻസണും 85കാരി മേരി ജോസഫുമാണ് ഈ അമ്മാമ്മയും പേരക്കുട്ടിയും.

ജിൻസന്റെ വിവാഹ വീഡിയോയിലും മിന്നിത്തിളങ്ങുന്നത് അമ്മാമ്മ തന്നെയാണ്. റോസ്മിയെ ജീവിതസഖിയായി ജിൻസൻ കൂടെ നിർത്തുമ്പോൾ ആഘോഷത്തോടെ അമ്മാമ്മയും കൂടെയുണ്ട്. എതായാലും ഇരുവരുടേയും ടിക് ടോക്ക് പ്രകടനങ്ങളെപ്പോലെ തന്നെ അമ്മാമ്മയുടെ കൊച്ചുമോന്റെ വിവാഹ വീഡിയോയും സോഷ്യൽ മീഡിയ ആഘോഷമാക്കിയിരിക്കുകയാണ്.

Exit mobile version