യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ യൂണിവേഴ്‌സിറ്റി കോളേജ് അവിടെ നിന്ന് മാറ്റും, ഇപ്പോഴുള്ളത് ചരിത്ര മ്യൂസിയം, അല്ലെങ്കില്‍ പൊതുസ്ഥലമാക്കണം; മുരളീധരന്‍

കെ കരുണാകരന്‍ മക്കളെ വളര്‍ത്തിയത് നല്ല രീതിയിലാണ്.

കോഴിക്കോട്: അടുത്ത തവണ യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ യൂണിവേഴ്‌സിറ്റി കോളേജ് ഇപ്പോഴുള്ള സ്ഥലത്ത് നിന്ന് മാറ്റുമെന്ന് കെ മുരളീധരന്‍ എംപി. ഇപ്പോഴുള്ളത് ഒന്നുകില്‍ ചരിത്ര മ്യൂസിയം, അല്ലെങ്കില്‍ പൊതുസ്ഥലമാക്കണമെന്നും മുരളീധരന്‍ പറയുന്നു. അന്ന് സമരം ചെയ്യാന്‍ ഇപ്പോള്‍ ഭരിക്കുന്നവര്‍ തയ്യാറെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കെ കരുണാകരന്‍ മക്കളെ വളര്‍ത്തിയത് നല്ല രീതിയിലാണ്. മറ്റു നേതാക്കളുടെ മക്കളെ പോലെ ക്ലബ്ബില്‍ പറഞ്ഞയച്ചല്ല വളര്‍ത്തിയതെന്നും മുരളീധരന്‍ പറഞ്ഞു. യൂണിവേഴ്സിറ്റി കോളേജ് അവിടെ നിലനില്‍ക്കുന്നിടത്തോളം എസ്എഫ്‌ഐയുടെ തേര്‍വാഴ്ചയുണ്ടാകും. അതുകൊണ്ട് തന്നെ യുഡിഎഫ് അധികരത്തില്‍ വന്നാല്‍ കോളേജ് മാറ്റി സ്ഥാപിക്കുമെന്നും അദ്ദേഹം പറയുന്നു.

ഏത് ആളുകള്‍ തുള്ളിയാലും ശരി ആ കോളേജ് അവിടെ നിന്നും മാറ്റുമെന്ന് അദ്ദേഹം തറപ്പിച്ചു പറയുന്നുണ്ട്. 92ല്‍ കെ കരുണാകരന്റെ ഗവണ്‍മെന്റ് എടുത്ത തീരുമാനം അടുത്ത യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കമെന്ന് മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

Exit mobile version