വയനാട്ടില്‍ ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണം വര്‍ധിക്കുന്നു; ഇതുവരെ രോഗം സ്ഥിരീകരിച്ചത് ഒമ്പത് പേര്‍ക്ക്

കല്‍പ്പറ്റ: വയനാട്ടില്‍ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വര്‍ധിച്ചു. ഇതുവരെ ഒമ്പത് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ജില്ലയില്‍ ഏഴുപേര്‍ രോഗലക്ഷണങ്ങളോടെ ചികിത്സയിലുമാണ്. കഴിഞ്ഞ ദിവസം ആരോഗ്യ വകുപ്പ് പുറത്തുവിട്ട കണക്ക് പ്രകാരമാണിത്.

വയനാട്ടില്‍ ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണം ഇനിയും വര്‍ധിക്കാനാണ് സാധ്യത എന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്കുകൂട്ടല്‍. പനി ബാധിച്ച് ആശുപത്രിയിലെത്തിയവരുടെ വിശദമായ റിപ്പോര്‍ട്ട് ആരോഗ്യ വകുപ്പ് ഇന്നും ശേഖരിക്കും.

മുള്ളന്‍കൊല്ലി, ചെതലയം, അപ്പപ്പാറ, കുറുക്കന്‍മൂല, പൊരുന്നനൂര്‍ പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍ ചികിത്സ തേടിയവര്‍ക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. പുല്‍പ്പള്ളി, പാക്കം പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലും ലക്ഷണങ്ങളോടെ ഏതാനും പേര്‍ ചികിത്സതേടിയിട്ടുണ്ട്.

Exit mobile version