ആരോഗ്യസംരക്ഷണത്തിനും അഴകിനും കര്‍ക്കിടകംമെത്തി ; ആനകള്‍ക്ക് ഇത് നല്ലകാലം

തൃശ്ശൂര്‍: കര്‍ക്കിടകത്തില്‍ മരുന്ന് സേവിച്ചാല്‍ കല്‍പ്പാന്ത കാലം സുഖം എന്നതാണ് ആയുര്‍വേദത്തിന്റെ ശാന്തിമന്ത്രം. ചികിത്സാകാലമായി കണക്കാക്കി ,സുഖ ചികിത്സയിലൂടെ കടന്ന് പോവുന്ന മാസമാണ് കര്‍ക്കിടകം. മനുഷ്യര്‍ക്ക് എന്നത് പോലെ ആനകള്‍ക്കും ഈ മാസം കേമമാണ്.

കേരളത്തിലെ പ്രമുഖക്ഷേത്രങ്ങളിലൊന്നായ ഗുരുവായൂര്‍ ആനക്കോട്ടയിലും വടക്കുംനാഥന്‍ ആനക്കൊട്ടിലിലുമാണ് ഈ ചികിത്സ കേമമാക്കി നടത്താറുളളത്. വടക്കുംനാഥന്‍ ക്ഷേത്രത്തില്‍ കര്‍ക്കിടകം ഒന്നിന് നടക്കുന്ന ആനയൂട്ട് കേമമാണ്. കൂടാതെ തൃശ്ശൂരിലും പാലക്കാടും എറണാകുളത്തെ പെരുമ്പാവൂരിലുമെല്ലാം ആനകള്‍ക്ക് കര്‍ക്കിടകം നല്ലകാലമാണ്. ഒരു മാസത്തെ പരിപൂര്‍ണ ചികിത്സ നല്‍കുന്നത് ഏതാനും കേന്ദ്രങ്ങളില്‍ മാത്രമാണ്. മറ്റിടങ്ങളില്‍ പേരിന് ഒരു ആനയൂട്ടും പ്രസാദവിതരണവുമാണ് നടത്താറുള്ളത്.

Exit mobile version