നീരാട്ട് കഴിഞ്ഞും കരയ്ക്ക് കയറാന്‍ കൂട്ടാക്കിയില്ല; ഭാരതപ്പുഴയില്‍ മണിക്കൂറുകളോളം നിലയുറപ്പിച്ച് പാണഞ്ചേരി പരമു

ചെറുതുരുത്തി: അനുസരണക്കേട് കാണിച്ച്‌ ഭാരതപ്പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ ആന പുഴയില്‍ നിലയുറപ്പിച്ചത് മണിക്കൂറുകളോളം. പാണഞ്ചേരി പരമു (അടാട്ട് പരമു) എന്ന ആനയാണ് നാട്ടുകാരെയും പാപ്പാന്മാരെയും ആശങ്കയിലാക്കിയത്.

വ്യാഴാഴ്ച രാവിലെ പതിനൊന്നോടെയാണ് ആനയുമായി പാപ്പാന്മാര്‍ പുഴയിലെത്തിയത്. ആന അന്ന് പുഴയില്‍ നിന്ന് ആസ്വദിച്ച് നീരാട്ട് കഴിച്ചു. എന്നാല്‍ പിറ്റേന്ന് ആനയുടെ വിധം മാറി. ബുധനാഴ്ച കുളി കഴിഞ്ഞിട്ടും തിരിച്ച് കയറാന്‍ ആന കൂട്ടാക്കിയില്ല.

പാപ്പാന്മാര്‍ എത്ര ശ്രമിച്ചിട്ടും ആന അടുത്തില്ല. ഒടുവില്‍ രണ്ട് പാപ്പാന്‍ പുഴയില്‍ ഇറങ്ങി ചങ്ങല വലിച്ചു ഇതോടെ ആന പുഴയുടെ ആഴമേറിയ ഭാഗത്തേക്ക് നീങ്ങിയതോടെ ആ ശ്രമവും പാളി. പിന്നീട് കരയില്‍ നിന്ന് പട്ട കാണിച്ച് കരക്കെത്തിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവില്‍ അഞ്ചു മണിക്കൂറുകളോളം നീണ്ട പരിശ്രമത്തിനൊടുവില്‍ വളരെ പാടുപ്പെട്ടാണ് ആനയെ കരക്കെത്തിച്ചത്.

അനുസരണക്കേട് കാട്ടിയ പാണഞ്ചേരി പരമുവിനെ കാണാന്‍ നിരവധിപേര്‍ പാലത്തിലും തടിച്ച് കൂടിയിരുന്നു. ഇതോടെ ഗതാഗത തടസവും ഏറെയായിരുന്നു. ഒടുവില്‍ പോലീസ് എത്തിയാണ് ഗതാഗത തടസം പരിഹരിച്ചത്.

Exit mobile version