തലസ്ഥാനത്ത് ഹോട്ടലുകളില്‍ മിന്നല്‍ പരിശോധന; പഴകിയ ഭക്ഷണങ്ങള്‍ പിടിച്ചെടുത്തു

പഴക്കമുള്ള ചിക്കന്‍, ബീഫ്, മട്ടന്‍, മത്സ്യം, പൊറോട്ട, ചൈനീസ് മസാല, എണ്ണക്കറികള്‍, പഴകിയ എണ്ണ, തൈര്, മയൊണൈസ് എന്നിവ വീണ്ടും ഉപയോഗിക്കുന്നതിനായി ഫ്രീസറിലും മറ്റും സൂക്ഷിച്ചതടക്കം ഹെല്‍ത്ത് സ്‌ക്വാഡ് പിടിച്ചെടുത്തിട്ടുണ്ട്

തിരുവനന്തപുരം: തലസ്ഥനത്തെ ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണം പിടികൂടി. തിരുവനന്തപുരം കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പഴകിയ ഭക്ഷണത്തോടൊപ്പം വൃത്തിഹീനമായ സാഹചര്യത്തിലാണ് പല ഹോട്ടലുകളിലും പാചകം ചെയ്യുന്നതായി കണ്ടെത്തി.

ആറു സ്‌ക്വാഡുകള്‍ നടത്തിയ പരിശോധനയിലാണ് തലസ്ഥാനത്തെ പല ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണ സാധനങ്ങള്‍ കണ്ടെത്തിയത്. പഴക്കമുള്ള ചിക്കന്‍, ബീഫ്, മട്ടന്‍, മത്സ്യം, പൊറോട്ട, ചൈനീസ് മസാല, എണ്ണക്കറികള്‍, പഴകിയ എണ്ണ, തൈര്, മയൊണൈസ് എന്നിവ വീണ്ടും ഉപയോഗിക്കുന്നതിനായി ഫ്രീസറിലും മറ്റും സൂക്ഷിച്ചതടക്കം ഹെല്‍ത്ത് സ്‌ക്വാഡ് പിടിച്ചെടുത്തിട്ടുണ്ട്.

അതിന് പുറമെ വൃത്തിഹീനമായ സാഹചര്യത്തിലും ഹോട്ടലുകളുടെയും അടുക്കളകളിലും പരിസരത്തും മാലിന്യമ കുമിഞ്ഞ് കൂടികിടക്കുന്നതും കണ്ടെത്തി. ഇത്തരം ഹോട്ടലുകള്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന് കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗം അറിയിച്ചു. അതേസമയം വരും ദിവസങ്ങളിലും ഹോട്ടലുകളില്‍ ശക്തമായ പരിശോധന തുടരുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Exit mobile version