സംസ്ഥാനത്ത് വീണ്ടും മഴ സജീവമാകുന്നു; പല ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരത്ത് പല സ്ഥലങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പുണ്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഇന്ന് തിരുവനന്തപുരത്ത് പല സ്ഥലങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പുണ്ട്. ഈ സാഹചര്യത്തില്‍ ജില്ലയില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കാലാവസ്ഥ കേന്ദ്രത്തിന്റെ മഴ പ്രവചനത്തെ തുടര്‍ന്ന് ശനിയാഴ്ച കൊല്ലം, ഇടുക്കി, എറണാകുളം, വയനാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്തവണ തുലാമഴയില്‍ 54 ശതമാനം വര്‍ധനവുണ്ടായതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒക്ടോബര്‍ ഒന്നുമുതലുള്ള കണക്കുകളനുസരിച്ച് കാസര്‍കോടും കോഴിക്കോടുമാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്.

Exit mobile version