1000 വീടുണ്ടാക്കാന്‍ സാധിക്കുമോ എന്നതില്‍ ആശങ്ക ഉണ്ട്…! പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്കായി വീട് നിര്‍മ്മിച്ച് നല്‍കുമെന്ന പ്രഖ്യാപനത്തില്‍ നിന്ന് കോണ്‍ഗ്രസ് പിന്മാറുന്നു

കെപിസിസി ആസ്ഥാനത്ത് വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലായിരുന്നു മുല്ലപ്പള്ളി ആശങ്ക പങ്കുവെച്ചത്.

തിരുവനന്തപുരം: പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്കായി 1000 വീടുകള്‍ നിര്‍മ്മിച്ച് നല്‍കുമെന്ന പ്രഖ്യാപനത്തില്‍ നിന്നും കോണ്‍ഗ്രസ് പിന്മാറുന്നു. ആയിരം വീടുണ്ടാക്കാന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ ആശങ്കയുണ്ടെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറയുന്നു.

കെപിസിസി ആസ്ഥാനത്ത് വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലായിരുന്നു മുല്ലപ്പള്ളി ആശങ്ക പങ്കുവെച്ചത്. ‘ആയിരം വീട് ഉണ്ടാക്കാനാകുമോയെന്ന് ആശങ്കയുണ്ട്. അഞ്ഞൂറ് വീടെങ്കിലും പൂര്‍ത്തിയാക്കാനാണ് കെപിസിസിയുടെ ശ്രമം. മുന്‍ പ്രസിഡന്റ് ആത്മാര്‍ത്ഥത കൊണ്ടാണ് ആയിരം വീടെന്ന് പ്രഖ്യാപിച്ചത്.’ മുല്ലപ്പള്ളി പറയുന്നു.

കെപിസിസി പ്രഖ്യാപിച്ച ആയിരം വീടുകളെവിടെയെന്ന ചോദ്യം നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് നേതാക്കളും ചോദിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പിന്മാറുന്നതായി കെപിസിസി അറിയിച്ചത്. ഇതുവരെ എത്രവീടുകള്‍ പൂര്‍ത്തിയായി, എത്ര വീടുകളുടെ പണി നടക്കുന്നു തുടങ്ങിയ കാര്യങ്ങളുടെ കണക്കും കെപിസിസിയുടെ പക്കലില്ല. അഞ്ചുലക്ഷം രൂപ ചിലവില്‍ പുതിയ വീടുകള്‍ നിര്‍മ്മിച്ചു നല്‍കുമെന്നായിരുന്നു കെപിസിസി പ്രസിഡന്റായിരിക്കെ എംഎം ഹസന്‍ പ്രഖ്യാപിച്ചത്.

Exit mobile version