കലാപശ്രമം; കെ സുധാകരനെതിരെ കേസെടുത്തു

കൊച്ചി: കലാപശ്രമത്തിന് കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ കേസെടുത്തു. സിപിഎം കൗണ്‍സിലറാണ് സുധാകരനെതിരെ പരാതി നല്‍കിയത്. ഇതുപ്രകാരം എറണാകുളം സെന്‍ട്രല്‍ പൊലീസാണ് സുധാകരനെതിരെ കേസെടുത്തത്.

കൊച്ചിയിലെ ബ്രഹ്‌മപുരം മാലിന്യ വിഷയത്തില്‍ കൊച്ചി കോര്‍പ്പറേഷന്‍ ഉപരോധവുമായി ബന്ധപ്പെട്ട പ്രസംഗത്തിലാണ് കേസ്.

also read: ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ച സംഭവം: അറ്റന്‍ഡര്‍ അറസ്റ്റില്‍, സസ്‌പെന്‍ഡ് ചെയ്തു

ഉപരോധത്തിന് മുന്നോടിയായുള്ള സുധാകരന്റെ പ്രസംഗത്തിനെതിരെ 153 വകുപ്പ് പ്രകാരം കലാപാഹ്വാനത്തിനാണ് കേസെടുത്തത്.

also read: റെയില്‍വേ പ്ലാറ്റ്ഫോമിലെ ടെലിവിഷന്‍ സ്‌ക്രീനില്‍ അശ്ലീലചിത്രം: കരാര്‍ കമ്പനിക്കെതിരെ കേസ്

കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു പ്രസംഗം. പ്രസംഗ ശേഷം നടന്ന പ്രതിഷേധത്തില്‍ മര്‍ദ്ദനമേറ്റെന്ന് കോര്‍പ്പറേഷന്‍ സെക്രട്ടറി പരാതി നല്കിയിരുന്നു.

Exit mobile version