ഖദറിൽ ചുളിവ് വീഴാത്ത രാഷ്ട്രീയ പ്രവർത്തനം വേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

തിരുവനന്തപുരം: കോൺഗ്രസ് എന്നാൽ വെറും ആൾക്കൂട്ടമാണെന്നത് തെറ്റായ വ്യാഖ്യാനം ആണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ആൾകൂട്ടമാണ് കോൺഗ്രസ് എന്ന തെറ്റായ നിർവചനത്തെ തിരുത്തണം. താഴേത്തട്ടിലുള്ള പ്രവർത്തകർക്ക് ആത്മവിശ്വാസം ഉണ്ടാക്കണം. ആൾക്കൂട്ടം അല്ല പാർട്ടിയെന്ന് തെളിയിക്കാൻ കെപിസിസി പ്രസിഡന്റ് കെ സുധാകരന് കഴിയുമെന്നും സതീശൻ പറഞ്ഞു.

ജയിച്ചാൽ ആവേശം വാനോളമാണ്. തോറ്റാൽ അത് പാതാളം വരെ താഴും. അതാണ് കോൺഗ്രസ്. തൂവെള്ള ഖദർ ഇട്ട് രാവിലെ ഇറങ്ങി രാത്രി ചുളിവ് വരാതെ വീട്ടിലെത്തുന്നതല്ല പ്രവർത്തനം. വെള്ള ഖദറിന് കോട്ടം തട്ടാത്ത രാഷ്ട്രീയ പ്രവർത്തനം വേണ്ടെന്നും അത് അവസാനിപ്പിച്ചേ തീരു എന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു

Exit mobile version