കാലവര്‍ഷം എത്തിയില്ല; വൈദ്യുതി നിരക്ക് വര്‍ധനവ് അടുത്ത ആഴ്ച പ്രഖ്യാപിക്കും,

പുതുക്കിയ നിരക്ക് അടുത്താഴ്ച മുതല്‍ നിലവില്‍ വരും. ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് സര്‍ക്കാര്‍ അഭ്യര്‍ഥന പ്രകാരം മാറ്റിവെച്ച നിരക്ക് വര്‍ധന തീരുമാനമാണ് വൈദ്യുതി പ്രതിസന്ധി കണക്കിലെടുത്ത് റെഗുലേറ്ററി കമ്മീഷന് അടുത്ത ആഴ്ച പ്രഖ്യാപിക്കുന്നത്

തിരുവനന്തപുരം: കാലവര്‍ഷം ചതിച്ചതോടെ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിക്കും. ഗാര്‍ഹിക ഉപയോക്തക്കള്‍ക്ക് 10 ശതമാനം നിരക്ക് വര്‍ധനവിനാണ് വൈദ്യുതി റെഗുലേറ്ററി കമ്മീഷന് തീരുമാനിച്ചിരിക്കുന്നത്. പുതുക്കിയ നിരക്ക് അടുത്താഴ്ച മുതല്‍ നിലവില്‍ വരും. ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് സര്‍ക്കാര്‍ അഭ്യര്‍ഥന പ്രകാരം മാറ്റിവെച്ച നിരക്ക് വര്‍ധന തീരുമാനമാണ് വൈദ്യുതി പ്രതിസന്ധി കണക്കിലെടുത്ത് റെഗുലേറ്ററി കമ്മീഷന് അടുത്ത ആഴ്ച പ്രഖ്യാപിക്കുന്നത്.

യൂണിറ്റിന് 20 പൈസ മുതല്‍ 40 പൈസ വരെയുള്ള വര്‍ദ്ധനയുണ്ടാകുമെന്ന് റെഗുലേറ്ററി കമ്മീഷന്‍ വ്യക്തമാക്കി. 200 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ബഹുഭൂരിപക്ഷം വരുന്ന ഉപയോക്താക്കള്‍ക്ക് 10 മുതല്‍ 80 പൈസവരെ വര്‍ദ്ധിപ്പിക്കണമെന്നായിരുന്നു ആവശ്യം. അതിന് മുകളിലുള്ളവര്‍ക്ക് നേരിയ വര്‍ദ്ധനയാണ് ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നത്.

വരും ദിവസങ്ങളിലും സംസ്ഥാനത്ത് മഴ ലഭിച്ചില്ലെങ്കില്‍ ലോഡ്‌ഷെഡ്ഡിങ് അടക്കമുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെ കുറിച്ച് ആലോചിക്കാന്‍ കെഎസ്ഇബി യോഗം ചേര്‍ന്ന് തീരുമാനിക്കും.

Exit mobile version