തേങ്ങയിടാന്‍ ആളെ കിട്ടുന്നില്ല എന്ന പരാതി ഇനി വേണ്ട; തേങ്ങയിടാനും ആപ്പ്

കയര്‍ ഡയറക്ടറേറ്റിന്റെ നേതൃത്വത്തില്‍ സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റിന്റെ സഹായത്തോടെയാണ് ഈ ആപ്പ് ഒരുങ്ങുന്നത്

ആലപ്പുഴ: വീട്ടില്‍ തെങ്ങ് ഉണ്ടായിട്ടും തേങ്ങയിടാന്‍ ആളെ കിട്ടാത്ത അവസ്ഥയാണ് ഇപ്പോള്‍. എന്നാല്‍ ഇതിന് ഇപ്പോള്‍ പരിഹാരം കണ്ടെത്തിയിരിക്കുകയാണ്. തേങ്ങയിടാനായി പുതിയൊരു ആപ്പ് എത്തിയിരിക്കുകയാണ്.

കയര്‍ ഡയറക്ടറേറ്റിന്റെ നേതൃത്വത്തില്‍ സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റിന്റെ സഹായത്തോടെയാണ് ഈ ആപ്പ് ഒരുങ്ങുന്നത്. ആപ്പിലൂടെ അറിയിച്ചാല്‍ ആളെത്തി തേങ്ങയിട്ട് ന്യായമായ വില നല്‍കി തേങ്ങ കൊണ്ടു പോവുകയും ചെയ്യും. പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി ഒരുമാസത്തിനുള്ളില്‍ ആലപ്പുഴയില്‍ നടപ്പാക്കാനാണ് ആലോചിക്കുന്നത്.

കയര്‍ മേഖലയിലെ ചകിരി ക്ഷാമം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ഈ ആപ്പില്‍ ഒരിക്കല്‍ രജിസ്റ്റര്‍ ചെയ്താല്‍ പിന്നീട് കൃത്യമായ ഇടവേളകളില്‍ ആളെത്തി തേങ്ങയിടുന്ന വിധത്തിലാണ് ക്രമീകരണം.

Exit mobile version