അന്വേഷണാത്മക റിപ്പോര്‍ട്ട്: റെഡ് ഇങ്ക് പുരസ്‌കാരം ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോര്‍ട്ടര്‍ അരുണ്‍കുമാറിന്

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് തട്ടിപ്പിനെക്കുറിച്ചുള്ള അന്വേഷണാത്മക റിപ്പോര്‍ട്ട് തയ്യാറാക്കിയതിനാണ് അദ്ദേഹത്തെ പുരസ്‌കാരം തേടിയെത്തിയിരിക്കുന്നത്.

മുംബൈ: ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോര്‍ട്ടര്‍ അരുണ്‍ കുമാറിനെ തേടി വീണ്ടും പുരസ്‌കാരം.

മുംബൈ പ്രസ് ക്ലബ്ബിന്റെ മികച്ച ക്രൈം റിപ്പോര്‍ട്ടര്‍ക്കുള്ള റെഡ് ഇങ്ക് പുരസ്‌കാരമാണ് അരുണ്‍ കുമാറിന് ലഭിച്ചിരിക്കുന്നത്.

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് തട്ടിപ്പിനെക്കുറിച്ചുള്ള അന്വേഷണാത്മക റിപ്പോര്‍ട്ട് തയ്യാറാക്കിയതിനാണ് അദ്ദേഹത്തെ പുരസ്‌കാരം തേടിയെത്തിയിരിക്കുന്നത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് പുരസ്‌കാര ജേതാവിന് ലഭിക്കുക.

ടെലിവിഷന്‍ വിഭാഗത്തിലെ ക്രൈം റിപ്പോര്‍ട്ടിങിനുള്ള പുരസ്‌കാരമാണ് അരുണ്‍ കുമാറിന് സമ്മാനിച്ചിരിക്കുന്നത്. മുംബൈയില്‍ നടന്ന ചടങ്ങിലായിരുന്നു സമ്മാനദാനം.

Exit mobile version