തദ്ദേശ ഉപതെരഞ്ഞെടുപ്പ്; റാന്നിയില്‍ യുഡിഎഫില്‍ നിന്നും വാര്‍ഡ് പിടിച്ചെടുത്ത് എല്‍ഡിഎഫ്, ശബരിമല വിഷയം കത്തിച്ച ബിജെപിക്ക് ലഭിച്ചത് ഒമ്പത് വോട്ട്!

യുഡിഎഫ് ഭരണമാണ് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പിടിച്ചെടുത്തത്.

റാന്നി: സംസ്ഥാനത്തെ 13 ജില്ലകളിലെ 44 തദ്ദേശസ്വയംഭരണ വാര്‍ഡുകളിലേയ്ക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ പിടിച്ചെടുത്ത് എല്‍ഡിഎഫും യുഡിഎഫും. 44-ല്‍ 22 സീറ്റുകളില്‍ എല്‍ഡിഎഫ് ജയിച്ചപ്പോള്‍ 17 സീറ്റുകളാണ് യുഡിഎഫ് നേടിയത്. എന്നാല്‍ ചര്‍ച്ചയാകുന്നത് റാന്നിയിലെ എല്‍ഡിഎഫ് വിജയമാണ്.

യുഡിഎഫ് ഭരണമാണ് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പിടിച്ചെടുത്തത്. എന്നാല്‍ ശബരിമല സ്ത്രീപ്രവേശനം ഏറെ ചര്‍ച്ചയായതും വിവാദം കത്തിയതുമായ സ്ഥലം കൂടിയാണ് റാന്നി. ഇവിടെ ബിജെപിക്ക് വെറും ഒമ്പത് സീറ്റ് മാത്രമാണ് ലഭിച്ചത്. കഴിഞ്ഞ തവണ യുഡിഎഫ് ജയിച്ച റാന്നി അങ്ങാടി പഞ്ചായത്തിലെ ഒന്നാം വാര്‍ഡായ നെല്ലിക്കമണ്ണിലാണ് ബിജെപിക്ക് ഒമ്പതുവോട്ടുകള്‍ മാത്രം ലഭിച്ചത്.

ഇടത് സ്വതന്ത്രനായ മാത്യൂസ് എബ്രഹാം 38 വോട്ടിനാണ് ഇവിടെ ജയം കൈവരിച്ചത്. കോണ്‍ഗ്രസ് അംഗവും പഞ്ചായത്ത് പ്രസിഡന്റും ആയിരുന്ന ബാബു പുല്ലാട് അംഗത്വം രാജിവെച്ചതിനെ തുടര്‍ന്നാണ് ഇവിടെ തെരഞ്ഞെടുപ്പ് നടന്നത്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി അനി വലിയകാലായിലും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ടികെ രാധാകൃഷ്ണനുമാണ് മത്സരിച്ചത്.

Exit mobile version