ഉപതെരഞ്ഞെടുപ്പുകൾ വേണ്ട; സർവ്വകക്ഷി യോഗത്തിൽ ധാരണ

pinarayi

തിരുവനന്തപുരം: സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പുകൾ വേണ്ടെന്ന് വെയ്ക്കാൻ തീരുമാനം. കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകൾ വേണ്ടെന്ന് സർവ്വകക്ഷി യോഗത്തിൽ തീരുമാനിച്ചു. നിലപാട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കും.

ഇക്കാര്യം ചർച്ച ചെയ്യാൻ വിളിച്ചുചേർത്ത സർവ്വകക്ഷി യോഗം അവസാനിച്ചു. കൊവിഡിന്റെ പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പുകൾ നടത്തേണ്ടെന്നാണ് എല്ലാ പാർട്ടികളും യോഗത്തിൽ അഭിപ്രായപ്പെട്ടത്. നിലവിൽ തെരഞ്ഞെടുപ്പ് നടത്തുന്നത് അനാവശ്യ ചെലവുകളിലേക്ക് നയിക്കുമെന്ന പൊതുവികാരമാണ് സർവ്വകക്ഷി യോഗത്തിൽ ഉയർന്നത്.

തെരഞ്ഞെടുപ്പ് അനിശ്ചിതമായി നീട്ടാനാവില്ലെന്ന് മുഖ്യമന്ത്രി യോഗത്തിൽ വ്യക്തമാക്കി. കൊവിഡ് സാഹചര്യത്തിനനുസരിച്ച് തീരുമാനമെടുക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യം മുഖ്യമന്ത്രി ഔദ്യോഗികമായി വാർത്താ സമ്മേളനത്തിൽ അറിയിക്കും.

Exit mobile version