കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പ്: തീരുമാനം 29-നെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: കുട്ടനാട് ചവറ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് തീരുമാനം കൂടുതല്‍ ചര്‍ച്ചക്ക് ശേഷം എടുക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. കേരളത്തിലെ ഉപതെരഞ്ഞെടുപ്പ് വേണോ എന്ന് 29ന് തീരുമാനിക്കുമെന്നാണ് കമ്മീഷന്‍ അറിയിച്ചത്. ആറ് മാസത്തിനകം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാലും കൊവിഡ് വ്യാപനം ശക്തമാകുന്നതിനാലും ഉപതരെഞ്ഞെടുപ്പ് റദ്ദാക്കണമെന്ന അഭിപ്രായമാണ് സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്.

സര്‍ക്കാര്‍ വിളിച്ച സര്‍വ്വകക്ഷി യോഗത്തിലും ഉപതെരഞ്ഞെടുപ്പ് റദ്ദാക്കാമെന്നായിരുന്നു തീരുമാനം എടുത്തിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ സംസ്ഥാന്തിന്റെ അഭിപ്രായം തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിരുന്നു. ഇതടക്കമുളള കാര്യങ്ങള്‍ പരിഗണിച്ചായിരിക്കും തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം ഉണ്ടാകുക.

Exit mobile version