സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ ശക്തമായ നിലപാട്; സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്ത രാജിക്കത്തിനെക്കുറിച്ച് കവയത്രി നിഷ നാരായണന്‍

ശ്രേയ എന്ന കുട്ടി ടീച്ചര്‍ക്ക് എഴുതിയ രാജികത്തിന്റെ കാരണം ഈ പോസ്റ്റിലൂടെ വ്യക്തമാകുന്നുമുണ്ട്

കുട്ടികള്‍ കളങ്കിമില്ലാത്ത മനസിന്റെ ഉടമകളാണെന്ന് പറയുന്നത് വെറുതെയല്ല. അത്തരത്തിലുള്ള ഒരു വാര്‍ത്തയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ഒരു കുട്ടി ടീച്ചര്‍ക്ക് എഴുതിയ രാജിക്കത്താണ് സമൂഹമാധ്യമം ഏറ്റെടുത്തിരിക്കുന്നത്.

അധ്യാപികയും കവയത്രിയുമായ നിഷ നാരായണനാണ് കുട്ടിയുടെ അനുവാദത്തോടെ ആ കത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ശ്രേയ എന്ന കുട്ടി ടീച്ചര്‍ക്ക് എഴുതിയ രാജികത്തിന്റെ കാരണം ഈ പോസ്റ്റിലൂടെ വ്യക്തമാകുന്നുമുണ്ട്. ക്ലാസ് ലീഡര്‍ ആയ കുട്ടി, മറ്റുള്ളവര്‍ താന്‍ പറയുന്നത് കേള്‍ക്കാത്തതിലാണ് കടുത്ത നിലപാടിലേക്ക് പോയത്

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

“അവളുടെ identity യെ ഞാന്‍ ആദരിക്കുന്നു. ഇത് സ്വകാര്യമായി തന്നതോ രഹസ്യമായി സൂക്ഷിക്കേണ്ടതാണെന്നോ അവള്‍, ഉദ്ദേശിച്ചിട്ടില്ല. ക്ലാസിലെ അവളുടെ ഉത്തരവാദിത്വത്തെ അവള്‍ ആസ്വദിക്കുന്നതോടൊപ്പം തന്നെ അതിലെ ചില്ലറ പ്രശ്‌നങ്ങളെ ഹ്യൂമറസ് ആയി അവതരിപ്പിച്ചതാണ് അവള്‍. ഇപ്പോഴത്തെ കുട്ടികളുടെ ആശയവിനിമയത്തിലുള്ള ആര്‍ജ്ജവം കണ്ട്, അവളുടെ അനുവാദത്തോടെ തന്നെയാണ് fb യില്‍ ഇട്ടത്.” ടീച്ചര്‍ കുറിച്ചു.

Exit mobile version