മണ്‍വിള തീപിടിത്തം..! അട്ടിമറി സാധ്യത ചൂണ്ടിക്കാട്ടി ഫയര്‍ ഫോഴ്‌സ്

കഴക്കൂട്ടം: നാടിനെ നടുക്കിയ മണ്‍വിള തീപിടിത്തത്തിലെ അപാകതയും അട്ടിമറി സാധ്യതയും ചൂണ്ടിക്കാട്ടി ഫയര്‍ ഫോഴ്‌സും രംഗത്ത്. തീപിടിത്തതിന് മുമ്പുളള സിസിടിവി ദൃശ്യങ്ങളില്‍ രണ്ടുപേരെ സംശയകരമായി കണ്ടതായി ഫയര്‍ ഫോഴ്‌സ് റിപ്പോര്‍ട്ട് പുറത്ത് വന്നു. തീപിടുത്തത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് ഫയര്‍ ഫോഴ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ പ്ലാസ്റ്റിക് കമ്പനിക്ക് ഫയര്‍ ആന്‍ഡ് സേഫ്റ്റി എന്‍ഒസി ഉണ്ടായിരുന്നില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഫയര്‍ ഫോഴ്‌സ് പുറത്തിറക്കിയ റിപ്പോര്‍ട്ട് തിങ്കളാഴ്ച സര്‍ക്കാരിന് കൈമാറും.

അതേസമയം അട്ടിമറി സംശയത്തെത്തുടര്‍ന്ന് കമ്പനിയിലെ രണ്ട് ജീവനക്കാരെ പോലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു. ശമ്പളം വെട്ടിക്കുറച്ചതിനെ ചൊല്ലി ഇവര്‍ക്ക് മാനേജ്‌മെന്റിനോട് വിരോധമുണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു. ഇവരെ അന്വേഷണസംഘം ചോദ്യം ചെയ്തുവരികയാണ്. ഇവരില്‍ ഒരാള്‍ കുറ്റം സമ്മതിച്ചതായും സൂചനയുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ടല്ല അപകടകാരണമെന്ന് റിപ്പോര്‍ട്ടിലുണ്ടെങ്കില്‍ ജീവനക്കാരുടെ അറസ്റ്റ് രേഖപ്പെടുത്തുന്നതടക്കമുള്ള കാര്യങ്ങളിലേക്ക് കടക്കാനാണ് പോലീസ് തീരുമാനം.

Exit mobile version