മൂന്നാര്‍ പോലീസ് സ്‌റ്റേഷനില്‍ കസ്റ്റഡി മര്‍ദ്ദനം; പ്രതിക്ക് നട്ടെല്ലിന് ക്ഷതമേറ്റു, മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലമാറ്റം

പ്രതിക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ എസ്‌ഐ ശ്യാംലാല്‍, എഎസ്‌ഐ രാജേഷ്, സിപിഒ തോമസ് എന്നിവരെ പോലീസ് ക്യാംപിലേക്ക് സ്ഥലം മാറ്റിയിരിക്കുകയാണ്

മൂന്നാര്‍: മൂന്നാര്‍ പോലീസ് സ്‌റ്റേഷനില്‍ കസ്റ്റഡി മര്‍ദ്ദനം. സംഭവത്തില്‍ പ്രതിക്ക് നട്ടെല്ലിന് ക്ഷതമേറ്റു. നിരവധി ക്രമിനല്‍ കേസുകളില്‍ പ്രതിയായ സതീഷനാണ് പോലീസിന്റെ മര്‍ദ്ദനമേറ്റത്. ഇയാളെ അടിമാലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കഴിഞ്ഞ ദിവസം ഇയാളെ പോലീസ് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ തന്നെ സ്‌റ്റേഷനില്‍ വെച്ച് മര്‍ദ്ദിച്ചെന്നും തനിക്ക് ദേഹാസ്വാസ്യം ഉണ്ടെന്നും മജിസ്‌ട്രേറ്റിനോട് പരാതി പറയുകയായിരുന്നു. പ്രതിക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ എസ്‌ഐ ശ്യാംലാല്‍, എഎസ്‌ഐ രാജേഷ്, സിപിഒ തോമസ് എന്നിവരെ പോലീസ് ക്യാംപിലേക്ക് സ്ഥലം മാറ്റിയിരിക്കുകയാണ്.

Exit mobile version