കോതമംഗലത്ത് യുവാവ് വെടിയേറ്റ് മരിച്ച നിലയില്‍; മൃതദേഹം അയല്‍വാസിയുടെ വീടിന്റെ ടെറസില്‍

മരണപ്പെട്ട പ്രസാദിന്റെ വസ്ത്രങ്ങള്‍ വലിച്ചു കീറിയ നിലയിലാണ് ഉള്ളത്

dead body | big news live

കോതമംഗലം: കോതമംഗലത്ത് യുവാവിനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പുളിന്താനം കുഴിപ്പിള്ളില്‍ പ്രസാദ്(40) എന്നയാളാണ് മരിച്ചത്. ഇയാളുടെ മൃതദേഹം അയല്‍വാസിയുടെ വീടിന്റെ ടെറസിലാണ് കണ്ടെത്തിയത്. സംഭവം ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് സ്ഥിരീകരിക്കാന്‍ ഇതുവരെ പോലീസിന് കഴിഞ്ഞിട്ടില്ല.

അയല്‍വാസിയായ കാക്കൂച്ചിറ സജീവന്റെ വീടിന്റെ ടെറസിലാണ് പ്രസാദിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാളുടെ മൃതദേഹത്തിന് അടുത്ത് നിന്ന് ഒരു എയര്‍ഗണ്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഈ എയര്‍ഗണ്‍ തകര്‍ന്ന നിലയിലാണ്.

മരണപ്പെട്ട പ്രസാദിന്റെ വസ്ത്രങ്ങള്‍ വലിച്ചു കീറിയ നിലയിലാണ് ഉള്ളത്. മരിച്ച പ്രസാദ് സജീവന്റെ വീട്ടുജോലിക്കാരന്‍ കൂടിയാണ്. അന്വേഷണത്തിന്റെ ഭാഗമായി സജീവനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Exit mobile version