മരണദൃശ്യം തത്സമയം വീഡിയോ കോളിലൂടെ കാമുകിക്ക് അയച്ച് യുവാവ് തൂങ്ങിമരിച്ചു

സംഭവത്തില്‍ പട്ടണക്കാട് പോലീസ് കേസെടുത്തു

ചേര്‍ത്തല: വീഡിയോ കോളിലൂടെ മരണദൃശ്യങ്ങള്‍ കാമുകിക്ക് അയച്ച് കൊടുത്ത് യുവാവ് തൂങ്ങിമരിച്ചു. കടക്കരപ്പള്ളി ഗ്രാമപ്പഞ്ചായത്ത് 12-ാം വാര്‍ഡ് മാളിയേക്കല്‍ മോഹനന്റെയും സിന്ധുവിന്റെയും മകന്‍ ശ്രീരാഗ് (25) ആണ് മരിച്ചത്. സംഭവത്തില്‍ പട്ടണക്കാട് പോലീസ് കേസെടുത്തു.

വെള്ളിയാഴ്ച മൂന്നരയോടെയായിരുന്നു സംഭവം. പ്രണയനൈരാശ്യം മൂലം യുവാവ് തന്റെ മരണദൃശ്യങ്ങള്‍ തത്സമയം കാമുകിക്ക് അയച്ച കൊടുത്ത് വീട്ടില്‍ തൂങ്ങിമരിക്കുകയായിരുന്നു. വീഡിയോ കോളിലൂടെ ദൃശ്യങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് സുഹൃത്ത് പ്രതിശ്രുതവരനുമായി കടക്കരപ്പള്ളിയില്‍ യുവാവിന്റെ വീട്ടിലെത്തി വിവരം അറിയിച്ചു.

ഉടന്‍ തന്നെ മാതാപിതാക്കള്‍ മുറിയുടെ വാതില്‍ തകര്‍ത്ത് ശ്രീരാഗിനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്നുകാട്ടി യുവാവിന്റെ ബന്ധുക്കള്‍ പോലീസില്‍ പരാതിപ്പെട്ടു. പോലീസ് സര്‍ജന്റെ സാന്നിധ്യത്തില്‍ മൃതദേഹം ശനിയാഴ്ച പോസ്റ്റുമോര്‍ട്ടം നടത്തും. ഹോട്ടല്‍ മാനേജ്‌മെന്റ് പഠനം കഴിഞ്ഞ് ജോലിക്കായി കാത്തിരിക്കുകയായിരുന്നു ശ്രീരാഗ്.

Exit mobile version