കല്ലട ബസില്‍ യുവതിക്ക് നേരെ പീഡന ശ്രമം; ബസിലെ രണ്ടാം ഡ്രൈവര്‍ കസ്റ്റഡിയില്‍! ബസ് പിടിച്ചെടുത്തു

കണ്ണൂരില്‍നിന്ന് കൊല്ലത്തേക്ക് പോകുകയായിരുന്ന തമിഴ്‌നാട് സ്വദേശിനിയെയാണ് ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.

കൊല്ലം; സുരേഷ് കല്ലട ബസിനെതിരെ വീണ്ടും ഗുരുതര ആരോപണം. ബസില്‍ യാത്ര ചെയ്യവെ യാത്രക്കാരിയെ പീഡിപ്പിക്കന്‍ ശ്രമിച്ചതായാണ് പരാതി. ബസിന്റെ രണ്ടാം ഡ്രൈവര്‍ ആണ് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഇയാള്‍ യുവതിയെ കടന്നുപിടിക്കുകയായിരുന്നു. ഇതോടെ യുവതി ബഹളം വെച്ചു. കോട്ടയം സ്വദേശി ജോണ്‍സണ്‍ ജോസഫാണ് പ്രതി.

യാത്രക്കാരാണ് പ്രതിയെപിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. യാത്രക്കാരിയുടെ പരാതിയില്‍ ഡ്രൈവര്‍ ജോണ്‍സന്‍ ജോസഫിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു.

അതേസമയം, ബസ് മലപ്പുറം തേഞ്ഞിപ്പാലം പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. കണ്ണൂരില്‍നിന്ന് കൊല്ലത്തേക്ക് പോകുകയായിരുന്ന തമിഴ്‌നാട് സ്വദേശിനിയെയാണ് ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.

Exit mobile version