‘ഞാന്‍ അജയന്‍; ഒരു കൈയ്യില്ല; ആരെയും ആശ്രയിക്കാതെ ജീവിക്കുന്നു’; ഫേസ്ബുക്കിലൂടെ വധുവിനെ തേടി ഈ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍; വൈറലായി പോസ്റ്റ്

ഞാന്‍ അജയന്‍. 39 വയസ്സ്. ഒരു കൈയില്ല. ഒരു കാര്യത്തിനും ആരെയും ആശ്രയിക്കേണ്ട കാര്യമില്ല. കൈ ഇല്ലാതില്ല. ഒരു വിരല്‍ ഉണ്ട്.അതുകൊണ്ട് ചെറിയ ജോലികള്‍ എല്ലാം ചെയ്യാം.

കൊച്ചി: പഠിച്ച് സര്‍ക്കാര്‍ ജോലി നേടിയതിനു ശേഷം മാത്രം വിവാഹമെന്ന് ഉറപ്പിച്ച് വൈകിപ്പോയ അജയന്‍ എന്ന യുവാവ് സോഷ്യല്‍മീഡിയയിലൂടെ വധുവിനെ തേടിയ കുറിപ്പ് വൈറലാവുകയാണ്. ഞാന്‍ അജയന്‍. 39 വയസ്സ്. ഒരു കൈയില്ല. ഒരു കാര്യത്തിനും ആരെയും ആശ്രയിക്കേണ്ട കാര്യമില്ല. കൈ ഇല്ലാതില്ല. ഒരു വിരല്‍ ഉണ്ട്.അതുകൊണ്ട് ചെറിയ ജോലികള്‍ എല്ലാം ചെയ്യാം. കപ്പൂര്‍ പഞ്ചായത്ത് ഓഫീസില്‍ ജോലി ചെയ്യുന്നു എന്ന് തുടങ്ങുന്ന ചെറു കുറിപ്പാണ് സോഷ്യല്‍മീഡിയയുടെ മനം കവര്‍ന്നിരിക്കുന്നത്. വ്യത്യസ്തമായ വിവാഹാലോചന വൈറലായതില്‍ അത്ഭുതവുമില്ല.

‘സാമാന്യം മോശമില്ലാത്ത ജീവിത സാഹചര്യം ഉണ്ട്. മരണം വരെ ഒരു കുറവുമില്ലാതെ നോക്കാന്‍ എനിക്ക് കഴിയും. നല്ല സ്‌നേഹവും സാധാരണ ജീവിതവും ഇഷ്ടപ്പെടുന്ന ഒരു വധുവിനെ അന്വേഷിക്കുന്നു. വയസ്സ് 36 വയസ്സ് വരെയാവാം.ജാതകം നോക്കുന്നില്ല. ജോലി പ്രശ്‌നമല്ല. സാമ്പത്തികം പ്രശ്‌നമല്ല’.-അജയന്‍ പറയുന്നു.

പാലക്കാട് പട്ടാമ്പിക്കടുത്തുള്ള കപ്പൂര്‍ പഞ്ചായത്ത് ഓഫീസിലെ ക്ലര്‍ക്കാണ് അജയന്‍. അഞ്ചുവര്‍ഷമായി സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചിട്ട്. ജോലി കിട്ടിയിട്ട് വിവാഹം കഴിക്കാമെന്ന് വെച്ച് വിവാഹം ഏറെ വൈകിപ്പോയി. പിന്നീടാകട്ടെ, ഒരു കൈയ്യില്ലെന്ന കാരണത്താല്‍ എന്നാല്‍ ആലോചനകളൊന്നും ഒത്തുവന്നില്ല. ഇതോടെയാണ് സോഷ്യല്‍മീഡിയയെ ആശ്രയിക്കാന്‍ തയ്യാറായതെന്ന് അജയന്‍ പറയുന്നു. ജന്മനാ കൈയ്യില്ലാതെയാണ് അജയന്‍ ജനിച്ചുവീണത്. കൈയ്യില്ലെങ്കിലും കൈമുട്ടിനു മുകളിലായി വിരലുണ്ട്. ഇതുപയോഗിച്ച് ടൈപ്പിങ് ഉള്‍പ്പടെയുള്ള ജോലികളെല്ലാം ചെയ്യാമെന്ന് അജയന്‍ പറയുന്നു.

അജയന്റെ ഫേസ്ബുക്ക് കുറിപ്പ്:

ഞാന്‍ അജയന്‍ .39 വയസ്സ്.അനുയോജ്യയായ വധുവിനെ അന്വേഷിക്കാന്‍ തുടങ്ങിയിട്ട് കുറേയായി. ഇതു വരെയും ഒന്നും ശരിയായില്ല. ഒരു കൈയില്ല. ഒരു കാര്യത്തിനും ആരെയും ആശ്രയിക്കേണ്ട കാര്യമില്ല. കൈ ഇല്ലാതില്ല. ഒരു വിരല്‍ ഉണ്ട്.അതുകൊണ്ട് ചെറിയ ജോലികള്‍ എല്ലാം ചെയ്യാം. ഞാന്‍ കപ്പൂര്‍ പഞ്ചായത്ത് ഓഫീസില്‍ ജോലി ചെയ്യുന്നു. അഞ്ചു വര്‍ഷമായി ജോലിയില്‍ .എനിക്ക് അമ്മ നാല് ചേച്ചിമാര്‍ ഒരു ഏട്ടന്‍. അച്ഛന്‍ രണ്ട് വര്‍ഷം മുമ്പ് മരിച്ചു .സാമാന്യം മോശമില്ലാത്ത ജീവിത സാഹചര്യം ഉണ്ട്. മരണം വരെ ഒരു കുറവുമില്ലാതെ നോക്കാന്‍ എനിക്ക് കഴിയും. നല്ല സ്‌നേഹവും സാധാരണ ജീവിതവും ഇഷ്ടപ്പെടുന്ന ഒരു വധുവിനെ അന്വേഷിക്കുന്നു. വയസ്സ് 36 വയസ്സ് വരെയാവാം. ജാതകം നോക്കുന്നില്ല. ജോലി പ്രശ്‌നമല്ല. സാമ്പത്തികം പ്രശ്‌നമല്ല. 9895788314 എന്റെ നമ്പര്‍

Exit mobile version