മണ്‍വിള ഫാമിലി പ്ലാസ്റ്റിക് കമ്പനിയിലെ തീപിടിത്തം..! അട്ടിമറിയെന്ന് സംശയം; ജീവനക്കാരായ രണ്ട് ബംഗാളികള്‍ അറസ്റ്റില്‍

കഴക്കൂട്ടം: നാടിനെ നടുക്കിയ കഴക്കൂട്ടം മണ്‍വിളയിലെ ഫാമിലി പ്ലാസ്റ്റിക് കമ്പനിയിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് രണ്ട് ബംഗാളികളെ കഴക്കൂട്ടം പോലീസ് കസ്റ്റഡിയിലെടുത്തു. അട്ടിമറി ശ്രമമാണ് അഗ്നിബാധയ്ക്ക് കാരണമെന്ന് പോലീസ് പറയുന്നു. അറസ്റ്റിലായത് കമ്പനി ജീവനക്കാര്‍.

സംഭവ ദിവസം രാവിലെ ഏഴുമണിമുതല്‍ വൈകുന്നേരം വരെ ജോലിയിലുണ്ടായിരുന്ന ഇവര്‍ ജോലി സമയം കഴിഞ്ഞ് കമ്പനിയില്‍ ആദ്യം തീപിടിത്തമുണ്ടായ മൂന്നു നിലകെട്ടിടത്തിലെ സ്റ്റോര്‍ റൂമിന് സമീപം ദുരൂഹ സാഹചര്യത്തില്‍ നില്‍ക്കുന്നത് സിസിടിവിയില്‍ കണ്ടതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയത്. കഴിഞ്ഞ പത്തുവര്‍ഷമായി കമ്പനിയില്‍ ജോലി ചെയ്യുന്നവരാണ് ഇരുവരുമെന്നാണ് സൂചന. സ്റ്റോര്‍ റൂമിന് സമീപത്തേക്ക് ഇവര്‍ക്ക് പ്രവേശിക്കേണ്ട കാര്യമില്ല. ജോലി സമയം കഴിഞ്ഞ് കമ്പനിയ്ക്കുളളില്‍ ഇവര്‍ ചുറ്റിതിരിഞ്ഞതും മുകള്‍ നിലയില്‍ നിന്ന് തീപിടിത്തമുണ്ടാകുന്നതിന് തൊട്ടുമുമ്പ് അവര്‍ രക്ഷപ്പെട്ടതുമാണ് സംശയങ്ങള്‍ക്കിടയാക്കുന്നത്.

കമ്പനിയിലെ സ്ത്രീകളുള്‍പ്പെടെയുള്ള ജീവനക്കാരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. കസ്റ്റഡിയിലായ രണ്ട് ജീവനക്കാരുടെ മൊബൈല്‍ ഫോണുകള്‍ പോലീസ് പിടികൂടി വിശദമായ അന്വേഷണത്തിനും തെളിവെടുപ്പിനുമായി സൈബര്‍ സെല്ലിന് കൈമാറിയിട്ടുണ്ട്. സംഭവത്തില്‍ എന്തെങ്കിലും വിധത്തിലുളള അട്ടിമറിയുണ്ടായിട്ടുണ്ടോയെന്ന് കണ്ടെത്തുകയാണ് പോലീസിന്റെ ലക്ഷ്യം.

Exit mobile version