പണം ചോദിച്ചപ്പോള്‍ നല്‍കിയില്ല; മുത്തശ്ശിയെ പേരക്കുട്ടി തലയ്ക്കടിച്ച് കൊന്നു

പട്ടണക്കാട് പോലീസിന്റെ നേതൃത്വത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു

ആലപ്പുഴ: പണം ചോദിച്ചപ്പോള്‍ നല്‍കാത്തതിന് മുത്തശ്ശിയെ പേരക്കുട്ടി തലയ്ക്കടിച്ച് കൊലപ്പെടുത്തി. ആലപ്പുഴ പട്ടണക്കാടാണ് ഈ ദാരുണ സംഭവം നടന്നത്. പുതിയകാവ് കോളനിയിലെ ശാന്ത(73)യാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.

മുത്തശ്ശിയെ തലയ്ക്കടിച്ച് കൊന്നതിന് ശേഷം പ്രതിയായ അനന്തു പട്ടണക്കാട് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. രാത്രി പതിനൊന്നരയോടെയാണ് ഇയാള്‍ സ്‌റ്റേഷനിലെത്തി കീഴടങ്ങിയത്.
പണം ചോദിച്ചപ്പോള്‍ നല്‍കാത്തതാണ് കൊലപാതകത്തിനുള്ള പ്രകോപനം എന്നാണ് പോലീസ് പറയുന്നത്.

കൊല്ലപ്പെട്ട ശാന്തയുടെ മകള്‍ ഷീലയുടെ മകനാണ് അനന്തു. അരൂരില്‍ താമസിക്കുന്ന ഇയാള്‍ ഇടയ്ക്ക് ഇവിടെ വരാറുണ്ടെന്നാണ് വിവരം. പട്ടണക്കാട് പോലീസിന്റെ നേതൃത്വത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Exit mobile version