‘സഹോദരാ താങ്കള്‍ കുടുംബത്തില്‍ ഉപയോഗിക്കുന്ന വാക്കുകള്‍ ദയവായി ഇവിടെ ഉപയോഗിക്കരുത്’; മുഖ്യമന്ത്രിയെ അസഭ്യം പറഞ്ഞയാള്‍ക്ക് ചുട്ട മറുപടി നല്‍കി കേരളാ പോലീസ്

ഭീതി വേണ്ട, ജാഗ്രതയോടെ അതിജീവിക്കും, നാം ഒറ്റക്കെട്ടായി' എന്നായിരുന്നു കേരളാ പോലീസ് ഫേസ്ബുക്ക് പേജിലുള്ള പോസ്റ്റ്

തൃശ്ശൂര്‍: കേരളത്തില്‍ ഭീതി പടര്‍ത്തിയ നിപ്പാ വൈറിസിനെ സംബന്ധിച്ച ജാഗ്രത പോസ്റ്റിന് അശ്ലീല കമന്റിട്ടയാള്‍ക്ക് ചുട്ട മറുപടി നല്‍കി കേരളാ പോലീസ്. ഭീതി വേണ്ട, ജാഗ്രതയോടെ അതിജീവിക്കും, നാം ഒറ്റക്കെട്ടായി’ എന്നായിരുന്നു കേരളാ പോലീസ് ഫേസ്ബുക്ക് പേജിലുള്ള പോസ്റ്റ്. ഇതിന് താഴെയായാണ് അരവിന്ദ് നന്ദു എന്നയാള്‍ അശ്ലീല കമന്റിട്ടത്.

പിണറായിയുടെ പട്ടി ട്രോളുംകൊണ്ട് വന്നല്ലോ’ എന്നായിരുന്നു ഇയാള്‍ പോസ്റ്റിന് താഴെ കമന്റ് ചെയ്തത്. ”സഹോദരാ, കേരളീയര്‍ ഒരു കുടുംബം പോലെ ഒത്തൊരുമിച്ചു നില്‍ക്കുന്ന, പൊതുജനത്തിന് ഇന്‍ഫര്‍മേഷന്‍സ് നല്‍കുന്ന, അവരോടൊപ്പം നിന്ന് അവരെ സഹായിക്കുന്ന പോലീസ് വകുപ്പ് പേജാണിത്. ഇവിടെ താങ്കള്‍ കുടുംബത്തില്‍ ഉപയോഗിക്കുന്ന വാക്കുകള്‍ ദയവായി ഉപയോഗിക്കരുതെന്ന് ആദ്യഘട്ടമായി വിനീതമായി ഓര്‍മ്മിപ്പിക്കുന്നു”വെന്നായിരുന്നു കേരളാ പോലീസിന്റെ മറുപടി.

Exit mobile version