വോട്ടര്‍മാര്‍ക്ക് നന്ദി പറയാന്‍ രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടില്‍!

വയനാട് ലോക്‌സഭാ മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് നന്ദി അറിയിക്കാനാണ് രാഹുലിന്റെ സന്ദര്‍ശനം.

കല്‍പ്പറ്റ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടില്‍. മൂന്ന് ദിവസത്തെ മണ്ഡലപര്യടനത്തിനായാണ് രാഹുല്‍ ഇന്ന് വയനാട്ടില്‍ എത്തുക. വയനാട് ലോക്‌സഭാ മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് നന്ദി അറിയിക്കാനാണ് രാഹുലിന്റെ സന്ദര്‍ശനം.

ഇന്ന് ഉച്ചയ്ക്ക് 1.30ന് കരിപ്പൂരിലെത്തുന്ന രാഹുല്‍ കാളികാവിലും നിലമ്പൂരിലും എടവണ്ണയിലും അരീക്കോട്ടും റോഡ് ഷോ നടത്തും. മറ്റന്നാള്‍ രാഹുല്‍ ഗാന്ധി കളക്ട്രേറ്റിലെ ഫെസിലിറ്റേഷന്‍ സെന്റര്‍ സന്ദര്‍ശിക്കും. തുടര്‍ന്ന് കല്‍പറ്റ, മാനന്തവാടി ,ബത്തേരി എന്നിവിടങ്ങളിലും റോഡ് ഷോയില്‍ പങ്കെടുക്കും.

ഞായറാഴ്ച ഈങ്ങാപ്പുഴയിലും മുക്കത്തും സന്ദര്‍ശനം നടത്തിയ ശേഷം ഉച്ചയോടെ രാഹുല്‍ ഗാന്ധി ഡല്‍ഹിക്ക് തിരിക്കും. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, കെസി വേണുഗോപാല്‍ എന്നിവരും രാഹുല്‍ ഗാന്ധിയെ അനുഗമിക്കും.

Exit mobile version