സംസ്ഥാനത്ത് ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്; മുന്നറിയിപ്പുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

ഓറഞ്ച് അലെര്‍ട്ടുകള്‍ പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ മാറ്റങ്ങള്‍ വന്നേക്കാമെന്നത് കൂടി പരിഗണിച്ച് കാലാവസ്ഥ പ്രവചനത്തില്‍ വരുന്ന പുതിയ വിവരങ്ങളും സ്ഥിതിഗതികളൂം വിശകലനം ചെയ്ത് പൊതുജനങ്ങള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ചുള്ള നിര്‍ദേശങ്ങള്‍ നാളെ ഉച്ചയോടെ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയ്ച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ മഴ ശക്തമാകും. ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ജൂണ്‍ 9ന് കൊല്ലത്തും ആലപ്പുഴയിലും ജൂണ്‍ 10ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളിലുമാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ഓറഞ്ച് അലേര്‍ട്ട് ഉള്ള ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്കമായോ അതിശക്തമായോ പെയ്യായുള്ള സാധ്യതയുണ്ടെന്നും പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

ജൂണ്‍ 6ന് മലപ്പുറം, പത്തനംതിട്ട എന്നീ ജില്ലകളിലും, ജൂണ്‍ 7ന് കോഴിക്കോട് ജില്ലയിലും ജൂണ്‍ 8ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളിലും, ജൂണ്‍ 9ന് തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം എന്നീ ജില്ലകളിലും, ജൂണ്‍ 10ന് പത്തനംതിട്ട, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, വയനാട് എന്നീ ജില്ലകളില്‍ (മഞ്ഞ) അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം

ഓറഞ്ച് അലെര്‍ട്ടുകള്‍ പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ മാറ്റങ്ങള്‍ വന്നേക്കാമെന്നത് കൂടി പരിഗണിച്ച് കാലാവസ്ഥ പ്രവചനത്തില്‍ വരുന്ന പുതിയ വിവരങ്ങളും സ്ഥിതിഗതികളൂം വിശകലനം ചെയ്ത് പൊതുജനങ്ങള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ചുള്ള നിര്‍ദേശങ്ങള്‍ നാളെ ഉച്ചയോടെ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയ്ച്ചു.

Exit mobile version