കെഎസ്ആര്‍ടിസി ബസ് ഓട്ടോയിലിടിച്ച് ഒരു മരണം

എസി റോഡില്‍ ചങ്ങനാശേരിക്കു സമീപം കഴിഞ്ഞ ബുധനാഴ്ച്ച ഉച്ചയ്ക്ക് പൂവംകടത്താണ് അപകടമുണ്ടായത്

ചങ്ങനാശേരി: ചങ്ങനാശ്ശേരിയില്‍ കെഎസ്ആര്‍ടിസി ബസ് ഓട്ടോയിലിടിച്ച് ഓട്ടോഡ്രൈവര്‍ മരിച്ചു. ഫാത്തിമാപുരം മലേക്കുന്ന് താഴ്ചയില്‍ പറക്കവെട്ടി തോപ്പില്‍ ഷാനവാസ്(45) ആണ് മരിച്ചത്. എസി റോഡില്‍ ചങ്ങനാശേരിക്കു സമീപം കഴിഞ്ഞ ബുധനാഴ്ച്ച ഉച്ചയ്ക്ക് പൂവംകടത്താണ് അപകടമുണ്ടായത്.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഷാനവാസിനെ പോലീസും നാട്ടുകാരും ചേര്‍ന്ന് ചങ്ങനാശേരി ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തില്‍ ഓട്ടോ പൂര്‍ണമായും തകര്‍ന്നു.

Exit mobile version