ചങ്ങനാശ്ശേരിയില്‍ മരിച്ച വയോധികയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു

ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരിയില്‍ മരിച്ച വയോധികയ്ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ജൂലൈ 20നാണ് പാറശാല സ്വദേശി തങ്കമ്മ ചങ്ങനാശ്ശേരി താലൂക്ക് ആശുപത്രിയില്‍ വെച്ച് മരിച്ചത്. മരണശേഷം നടത്തിയ സ്രവപരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

അതേസമയം മലപ്പുറത്ത് ദുബായിയില്‍ നിന്നും കൊവിഡ് ഭേദമായി വീട്ടിലെത്തി ക്വാറന്റൈനില്‍ കഴിയുന്നതിനിടെ മരിച്ച യുവാവിന് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു. ചോക്കാട് പഞ്ചായത്തിലെ മാളിയേക്കല്‍ തട്ടാന്‍പടിയിലെ പാലോട്ടില്‍ അബ്ദുല്‍ഗഫൂറിന്റെ മകന്‍ ഇര്‍ഷാദലി (26) ആണ് മരിച്ചത്. കൊവിഡ് ഭേദമായതിന് ശേഷമാണ് ഇര്‍ഷാദലി ദുബായിയില്‍ നിന്നും നാട്ടിലേക്ക് മടങ്ങിയെത്തിയത്. തുടര്‍ന്ന് ക്വാറന്റൈനില്‍ കഴിയുകയായിരുന്നു.

ബുധനാഴ്ച ഉച്ചയോടെ ആണ് ഇര്‍ഷാദലിയെ മരിച്ചനിലയില്‍ കണ്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇര്‍ഷാദലിക്ക് വീണ്ടും കൊവിഡ് ബാധിച്ചതായി സ്ഥിരീകരിച്ചത്.

Exit mobile version