കേന്ദ്ര സഹമന്ത്രി വി മുരളീധരന് വധഭീഷണി

കോഴിക്കോട്: കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരന് വധഭീഷണി. കോഴിക്കോട് സ്വദേശിയായ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരനാണ് ഭീഷണിക്ക് പിന്നിലെന്നാണ് സൂചന. ഇയാള്‍ക്ക് സിം കാര്‍ഡ് എടുത്തു നല്‍കിയെന്ന് സംശയിക്കുന്ന തിരുവനന്തപുരം സ്വദേശിയെ പോലീസ് ചോദ്യം ചെയ്തതായാണ് റിപ്പോര്‍ട്ട്.

മോഡിയുടെ രണ്ടാം മന്ത്രിസഭയിലെ കേരളത്തില്‍നിന്നുള്ള ഏകമന്ത്രിയാണ് മുരളീധരന്‍. മുന്‍ എബിവിപി അഖിലേന്ത്യാ സെക്രട്ടറിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായിരുന്ന വി മുരളീധരന് അപ്രതീക്ഷിതമായാണ് കേന്ദ്രമന്ത്രിസ്ഥാനം ലഭിച്ചത്.

Exit mobile version