എല്ലാം സഹിക്കാം പക്ഷേ ഈ ‘ഉള്ളി ഉള്ളീ’ന്നുള്ള വിളിയുണ്ടല്ലോ..; ട്രോളുകളെക്കുറിച്ച് കെ സുരേന്ദ്രന്‍

'ഉള്ളി സുര' എന്ന പ്രയോഗം തന്നെ ഒരുപാട് വിഷമിപ്പിക്കുന്നുവെന്ന് ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സുരേന്ദ്രന്‍ വ്യക്തമാക്കി

തിരുവനന്തപുരം: ‘ഉള്ളി ഉള്ളി’ എന്നുള്ള വിളി തന്നെ ഒരുപാട് വേദനിപ്പിക്കുന്നുവെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. നിത്യേനെ തനിക്കെതിരെ വരുന്നത് നിരവധി ട്രോളുകളാണ്. അതെല്ലാം സഹിക്കാം പക്ഷേ ‘ഉള്ളി സുര’ എന്ന പ്രയോഗം തന്നെ ഒരുപാട് വിഷമിപ്പിക്കുന്നുവെന്ന് ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സുരേന്ദ്രന്‍ വ്യക്തമാക്കി.

താന്‍ ആരോടും അസഹിഷ്ണുത കാണിക്കാറില്ലെന്നും ഇത്തരത്തില്‍ തന്നെ അപവാദ പ്രചാരണം നടത്തുന്നവരെ ബ്ലോക്ക് ചെയ്യാറുമില്ലെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. തനിക്കെതിരെ വരുന്ന ട്രോളുകളില്‍ ഏറെയും ഇരട്ടപ്പേരുകള്‍ വെച്ചുള്ളതാണ്. ഏറ്റവും ക്ലിക്കായ ട്രോളാണ്’ ഉള്ളി സുര’ എന്നുള്ളത്. ശത്രുക്കളാണെങ്കിലും അവരുടെ ഹാസ്യാത്മകതയെ താന്‍ അംഗീകരിക്കുന്നുവെന്നും അദ്ദഹം പറഞ്ഞു.

ബീഫ് കഴിക്കുന്നത് കൊണ്ട് കുഴപ്പമുണ്ടെന്ന് കരുതുന്നില്ല. ഞാന്‍ ബീഫ് കഴിക്കുമോ ഇല്ലയോ എന്ന് തനിക്ക് കൃത്യമായി ബോധ്യമുണ്ട്. ഇന്ന് ഫോട്ടോഷോപ്പ് ഉപയോഗിച്ച് ആരെ എന്തും ചെയ്യാം എന്ന ഒരവസ്ഥ വന്നിട്ടുണ്ട്. എത്ര മ്ലേച്ഛമായാണ് കുമ്മനം രാജേട്ടനെ തന്നെ സൊമാലിയ പരാമര്‍ശത്തില്‍ അപമാനിച്ചത്. എല്ലാവരും സ്വയം ഒരു കണ്ണാടിക്കൂട്ടിലാണെന്ന ബോധ്യം ഉണ്ടാവണമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

Exit mobile version