‘പെണ്ണുങ്ങള്‍ ‘നോ’ എന്നു പറയുമ്പോള്‍, അതിന്റെ അര്‍ത്ഥം ‘നോ’ എന്നു തന്നെയാണ്; രേവതി

ഇന്നലെയാണ് കാസ്റ്റിങ് ഡയറക്ടറായ ടെസ് ജോസഫ് മീ ടൂ കാംപെയിന്റെ ഭാഗമായി വെളിപ്പെടുത്തല്‍ നടത്തിയത്.

തിരുവനന്തപുരം:’പെണ്ണുങ്ങള്‍ ‘നോ’ എന്നു പറയുമ്പോള്‍, അതിന്റെ അര്‍ത്ഥം ‘നോ’ എന്നു തന്നെയാണെന്ന് ശക്തമായി ഉറപ്പിക്കുന്നതാണ് ഇത്തരം സംഭവ വികാസങ്ങളെന്ന് സംവിധായികയും നടിയുമായ രേവതി. നടനും എംഎല്‍എയുമായ മുകേഷിനെതിരെ ടെലിവിഷന്‍ സംവിധായിക ടെസ് ജോസഫിന്റെ വെളിപ്പെടുത്തലുകളോട് പ്രതികരിക്കുകയായിരുന്നു രേവതി.

നോ പറയുമ്പോള്‍ അതു നോ തന്നെയാണെന്ന് മനസ്സിലാക്കാനുള്ള സമയമായി.’നോ’എന്നു വച്ചാല്‍ ‘നോ’ എന്നു തന്നെ. അല്ലാതെ അതിന് വേറെ അര്‍ത്ഥം ഇല്ല,’എന്ന് രേവതി പറഞ്ഞു. അതോടൊപ്പം വിമണ്‍ ഇന്‍ സിനിമ കലക്റ്റീവ് സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ അമ്മ സംഘടന തള്ളിയ സംഭവത്തില്‍ രണ്ടു മൂന്നു ദിവസത്തിനുള്ളില്‍ നിലപാട് അറിയിക്കുമെന്നും അതിനായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും രേവതി കൂട്ടിച്ചേര്‍ത്തു.

ഇന്നലെയാണ് കാസ്റ്റിങ് ഡയറക്ടറായ ടെസ് ജോസഫ് മീ ടൂ കാംപെയിന്റെ ഭാഗമായി വെളിപ്പെടുത്തല്‍ നടത്തിയത്. എന്നാല്‍ ടെസ് ജോസഫിനെ അറിയില്ലെന്നായിരുന്നു മുകേഷിന്റെ പ്രതികരണം.

Exit mobile version