മരണവീട്ടിൽ നിന്നും മടങ്ങി വന്നപ്പോൾ വീട്ടിൽ വെളിച്ചമില്ല; തെരച്ചിലിൽ അമ്മയും മകളും വീടിനകത്ത് മരിച്ചനിലയിൽ; ദുരൂഹത

ഹരിപ്പാട്: തൃക്കുന്നപ്പുഴയിൽ അമ്മയേയും മകളേയും ദുരൂഹസാഹചര്യത്തിൽ വീടിനകത്ത്മരിച്ചനിലയിൽ കണ്ടെത്തി.തൂങ്ങി നിൽക്കുന്ന നിലയിലായിരുന്നു മൃതദേഹങ്ങൾ. കോട്ടേമുറി പ്രണവം നഗർ കള്ളിക്കാടൻ തറയിൽ സുരേഷ് കുമാറിന്റെ ഭാര്യ അമ്പിളി (ശുഭ-54), മകൾ എസ് അഞ്ജു (രേവതി-34) എന്നിവരാണു മരിച്ചത്.

ഇരുവരേയും ബുധനാഴ്ച രാത്രിയിലാണ് ഇരുവരെയും വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കതകുപൊളിച്ച് അകത്തുകയറിയാണ് മൃതദേഹം നാട്ടുകാർ താഴെയിറക്കിയത്. പിന്നീട് ഗവ. ആശുപത്രിയിലെത്തിച്ച് മരണംസ്ഥിരീകരിച്ചു. സംഭവസമയം ഇവർ മാത്രമാണു വീട്ടിലുണ്ടായിരുന്നത്.

ഗൃഹനാഥനായ സുരേഷ് കുമാർ ബുധനാഴ്ച ഉച്ചയോടെ ബന്ധുവിന്റെ വീട്ടിൽ ശവസംസ്‌കാരത്തിൽ പങ്കെടുക്കാൻ പോയിരുന്നു. രാത്രിയോടെ മടങ്ങിയെത്തിയപ്പോൾ വീട്ടിൽ വെളിച്ചമില്ലായിരുന്നു. ബന്ധുവിനൊപ്പം കതകുപൊളിച്ചു നടത്തിയ തിരച്ചിലിലാണു രണ്ടുമുറികളിലായി ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.

ആത്മഹത്യാക്കുറിപ്പൊന്നും കണ്ടെടുത്തിട്ടില്ലെന്നും മരണകാരണത്തിൽ വ്യക്തതയില്ലെന്നുമാണ് പോലീസ് അറിയിച്ചത്. ഇരുവരും തൂങ്ങിമരിച്ചതായാണു പോസ്റ്റ്‌മോർട്ടത്തിലെ സൂചനയെന്നും പോലീസ് പറഞ്ഞു.

ALSO READ- ഐസ്‌ക്രീം കഴിച്ച് 12കാരന്‍ മരിച്ച സംഭവം കൊലപാതകം, ലക്ഷ്യം വെച്ചത് മാതാവിനെ, കുട്ടിയുടെ പിതൃ സഹോദരി അറസ്റ്റില്‍
അശ്വതിയാണ് അമ്പിളിയുടെ മറ്റൊരുമകൾ: മരുമകൻ: വിഷ്ണു. മീനാക്ഷി, ജിമ്പ്രു എന്നിവരാണ് അഞ്ജുവിന്റെ മക്കൾ. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനുശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി. സംസ്‌കാരം വീട്ടുവളപ്പിൽ.

Exit mobile version