സ്വര്‍ണ്ണക്കടയാണെന്ന് തെറ്റിദ്ധരിച്ച് മോഷ്ടിക്കാന്‍ കയറി, കള്ളന്മാര്‍ക്ക് പറ്റിയത് അമളി, പക്ഷെ..

തിരൂര്‍: മോഷ്ടാക്കള്‍ക്ക് പറ്റിയ അമളിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സ്വര്‍ണ്ണക്കടയാണെന്ന് തെറ്റിദ്ധരിച്ച് മോഷ്ടാക്കള്‍ കയറിയത് സ്വര്‍ണം പൂശിയ ആഭരണങ്ങള്‍ വില്‍ക്കുന്ന കടയില്‍. എന്നാല്‍ യാഥാര്‍ത്ഥ സ്വര്‍ണ്ണത്തെവെല്ലുന്ന പണിയും മോഡലുമായപ്പോള്‍ കള്ളന്മാര്‍ക്ക് തിരിച്ചറിയാനായില്ല. കള്ളന്മാര്‍ കവര്‍ച്ച നടത്തി. കവര്‍ച്ചയില്‍ നാല് ലക്ഷം രൂപയുടെ ആഭരണങ്ങള്‍ നഷ്ടമായി. തിരൂര്‍ പൂങ്ങോട്ടുകുളത്ത് ഇതരസംസ്ഥാനക്കാരായ മൂന്ന് പേരാണ് കവര്‍ച്ച നടത്തിയത്.

സ്വര്‍ണാഭരണങ്ങളെന്നു തെറ്റിദ്ധരിച്ചാണ് ഇവര്‍ കവര്‍ച്ച നടത്തിയതെന്നു പോലീസ് പറയുന്നു. കവര്‍ന്നതെല്ലാം യഥാര്‍ത്ഥ സ്വര്‍ണമായിരുന്നെങ്കില്‍ കോടികളുടെ നഷ്ടമുണ്ടാകുമായിരുന്നു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ കടയുടെ പൂട്ടുപൊളിച്ച് മൂന്നംഗ സംഘം അകത്തു കടക്കുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍നിന്നു ലഭിച്ചു. സ്വര്‍ണം പൂശിയ ആഭരണങ്ങള്‍ക്കു പുറമേ 5000 രൂപയും ആഭരണങ്ങളില്‍ പൂശാന്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും നഷ്ടമായിട്ടുണ്ട്.

Exit mobile version